മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ ഹിസ്റ്ററി മ്യൂസിയo യാഥാർത്ഥ്യമാകുന്നു.
മ്യൂസിയത്തിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ജാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ നിർവഹിക്കും.
ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ ചരിത്രസ്മൃതികളുടെ മഹാശേഖരവുമായാണ് മ്യൂസിയം ഒരുങ്ങുന്നത്.മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനും ദേശീയപാതയ്ക്കും സമീപത്ത് ഡിവൈൻ ധ്യാനകേന്ദ്രം ലഭ്യമാക്കിയ ആറ് ഏക്കറിലാണ് മ്യൂസിയം നിർമിക്കുന്നത്. 60 കോടി രൂപ ചെലവിൽ മൂന്നു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ചരിത്ര സാംസ്കാരിക സമന്വയമെന്ന രീതിയിലാണ് മ്യൂസിയം ഒരുക്കുന്നതെന്ന് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇത്തരത്തിൽ ഒരു സംരംഭം ഇന്ത്യയിൽ ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു.
എഡി 52 മുതൽ വിവിധ ക്രിസ്തീയ സഭകളിലൂടെയും വ്യക്തികളിലൂടെയും മിഷണറിമാരിലൂടെയും ഭാരതത്തിന് ലഭിച്ച സംഭാവനകൾ വരുംതലമുറകളിലേക്കു പകരുന്നതാകും മ്യൂസിയം. സർക്കാരിന്റെ ആത്മീയ ടൂറിസം കേന്ദ്രമായി ഡിവൈൻ സെന്ററിനെ പ്രഖ്യാപിക്കാനുള്ള നടപടികൾ നടന്നുവരികയാണ്.
ശിലാസ്ഥാപന ചടങ്ങിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാൽപുര, മന്ത്രി കെ. രാജൻ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ, വിവിധ ക്രിസ്തീയ സഭകളുടെ മേലധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group