ചത്തിസ്ഗഡിൽ സൈനികരും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ 22 സൈനികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ കലാപം പൂർണമായും ഉപേക്ഷിക്കുവാൻ റായ്പൂർ ആർച്ച് ബിഷപ്പ് താക്കൂർ ആഹ്വാനം ചെയ്തു. ചത്തിസ്ഗഡിൽ നടന്ന സംഭവങ്ങൾ വളരെ നിർഭാഗ്യകരമാണെന്ന് പറഞ്ഞ ബിഷപ്പ് കലാപം ഉണ്ടായതിലുള്ള ദുഃഖവും രേഖപ്പെടുത്തി. മാവോയിസ്റ്റുകളും സൈന്യവും തമ്മിൽ ഏപ്രിൽ നാലിന് ഉണ്ടായ വെടിവെപ്പിൽ 22 സൈനികർ ഉൾപ്പെടെ 30 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈസ്റ്റർ ദിനത്തിൽ നടന്ന ഈയൊരു ആക്രമണം തികച്ചും ദൗർഭാഗ്യകരമാണെന്നും കലാപം പൂർണമായി അവസാനിപ്പിച്ച് പ്രദേശത്തു സമാധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group