രാജ്യദ്രോഹ കുറ്റം ചുമത്തി തടവിൽ കഴിയുന്ന ഫാദർ സ്റ്റാൻ സ്വാമിയുടെ കേസ് പുതിയ വഴിത്തിരിവിലേക്ക് . തീവ്രവാദ ബന്ധം ആരോപിച്ച് ജയിലിൽ കഴിയുന്ന ഫാദറിനെതിരെ കൃത്രിമമായ തെളിവുകൾ ഉണ്ടാക്കിയതാണെന്ന് US ആസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ലബോറട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. കേസിൽ സ്റ്റാൻ സ്വാമിയെ പ്രതിചേർക്കുവാനായി അദ്ദേഹത്തിന്റെ ലാപ്ടോപ്പിൽ കൃതിമ ഹാക്കറെ ഉപയോഗിച്ച് വിവരങ്ങൾ ചേർത്തതാണ് എന്ന US ലബോറട്ടറി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ജെന്യൂട്ട് സഭ നേതൃത്വം ഇതിനെതിരെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട് .2018 ജനുവരി 1 നടന്ന കരേഗാവ് ആക്രമണത്തിൽ നിരോധിത മാവോയിസ്റ് ഗ്രൂപ്പുമായി സഹകരിച്ചു എന്നാരോപിച്ചാണ് ഫാദർ സ്റ്റാൻ സ്വാമി ഉൾപ്പെടെ 16 പേരെ NIA അറസ്റ്റു ചെയ്തത്. എന്നാൽ വ്യക്തമായ തെളിവുകളോ ഒന്നുമില്ലാതെയാണ് തന്നെ അറസ്റ്റു ചെയ്തത് എന്നും തൻ്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാമ്യഅപേക്ഷ പോലും നിരസിക്കപ്പെടുകയാണ് ഉണ്ടായത്. പ്രായാധിക്യം പാർക്കിൻസൺ രോഗം മൂലം തളർത്തിയ സ്റ്റാൻ സ്വാമിയുടെ മോചനം ഇനിയും സാധ്യമാകാത്തതിലുള്ള ആശങ്ക ജെസ്യൂട്ട് വൈദികർ പ്രകടിപ്പിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group