റഷ്യൻ അധിനിവേശത്തെ തുടർന്ന് യുദ്ധഭൂമിയായി മാറിയ ഉക്രൈയിനിൽ
നിന്നുള്ള യുദ്ധവാർത്തകൾ നമ്മെ ആശങ്കാകുലരാക്കുമ്പോൾ യുദ്ധഭൂമിയിൽ വേദന അനുഭവിക്കുന്ന ജനങ്ങളുടെ ഇടയിലേക്ക് സഹായഹസ്തവുമായി ഇന്ത്യയിൽനിന്നുള്ള 2 മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ കന്യാസ്ത്രീകളുടെ പ്രവർത്തനം ശ്രദ്ധേയമാവുകയാണ്
മിസോറാമിൽ നിന്നുള്ള സിസ്റ്റർ റോസെലായും സിസ്റ്റർ ആൻ ഫ്രിഡായുമാണ് യുദ്ധമുഖത്ത് സേവനനിരതായി തുടരുന്നത്.
ജീവൻ പോലും പണയപ്പെടുത്തിയാണ് ഇവർ യുദ്ധമുഖത്ത് കഴിഞ്ഞുകൂടുന്നത്. ബന്ധുക്കളും അധികാരികളും തങ്ങളുടെ സുരക്ഷയോർത്ത് ആകുലരാണെങ്കിലും തങ്ങൾക്ക് അത്തരത്തിലുള്ള യാതൊരുവിധ ഭീതിയുമില്ലെന്ന് കന്യാസ്ത്രീകൾ പറയുന്നു. യുദ്ധത്തിന്റെ ദുരിതങ്ങൾക്ക് ഇരകളായി കഴിയുന്നവരെ
സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിസ്റ്റേഴ്സ് ആവർത്തിക്കുന്നു .
ഇന്ത്യക്കാരായ എല്ലാവരോടും യുക്രെയ്ൻ വിട്ടുപോരണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടും അവിടെ തന്നെ തുടരുന്ന കന്യാസ്ത്രീകളെയോർത്ത് താൻ അഭിമാനിക്കുന്നതായി ആർച്ച് ബിഷപ് ജോൺ മൂലച്ചിറ പറഞ്ഞു. അവരുടെ സേവനത്തിന് എല്ലാവിധ പിന്തുണകളും അറിയിക്കുന്നതായും ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group