അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കും തുടർന്നുള്ള രാജിക്കും ശേഷം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ കടുത്ത അരാജകാവസ്ഥയാണ്.
ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിലേക്കുള്ള കൊല്‍ക്കത്ത-ധാക്ക-കൊല്‍ക്കത്ത മൈത്രി എക്സ്പ്രസ് ട്രെയിൻ ഉള്‍പ്പെടെയുള്ള എല്ലാ ട്രെയിൻ സർവീസുകളും ഇന്ത്യൻ റെയില്‍വേ റദ്ദാക്കി. റെയില്‍വേ മന്ത്രാലയം പറയുന്നതനുസരിച്ച് , മൈത്രി എക്‌സ്‌പ്രസ്, ബന്ധൻ എക്‌സ്‌പ്രസ്, മിതാലി എക്‌സ്പ്രസ് എന്നിവ ജൂലൈ പകുതിയോടെയാണ് അവസാനമായി സർവീസ് നടത്തിയത്. ബംഗ്ലാദേശില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമാസക്തമായ പ്രതിഷേധം കാരണം അതിനുശേഷം റദ്ദാക്കിയിരിക്കുകയാണ് . മൈത്രി എക്‌സ്‌പ്രസും ബന്ധൻ എക്‌സ്‌പ്രസും 2024 ജൂലൈ 19 മുതല്‍ 2024 ഓഗസ്റ്റ് 6 വരെ റദ്ദാക്കിയിരുന്നു.
ഇപ്പോള്‍ ഈ ട്രെയിനുകളുടെ റദ്ദാക്കല്‍ ഇന്ത്യൻ റെയില്‍വേ നീട്ടി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബംഗ്ലാദേശിലേക്ക് പോകരുതെന്ന് ഇന്ത്യ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം (എംഇഎ) ശക്തമായി ആവശ്യപ്പെട്ടു.
ബംഗ്ലാദേശിലെ ഇന്ത്യൻ നിവാസികളോട് അതീവ ജാഗ്രത പാലിക്കാനും അവരുടെ നീക്കങ്ങള്‍ നിയന്ത്രിക്കാനും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബംഗ്ലാദേശിലേക്ക് പോകരുതെന്ന് ഇന്ത്യ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ സംഭവവികാസങ്ങള്‍ കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യൻ പൗരന്മാർ ബംഗ്ലാദേശിലേക്ക് പോകരുതെന്ന് കർശനമായി നിർദ്ദേശിക്കുന്നതായി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍ ബംഗ്ലാദേശില്‍ താമസിക്കുന്ന പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും അവരുടെ യാത്രകള്‍ പരിമിതപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രാലയം ശക്തമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ 8801958383679, 8801958383680, 8801937400591 എന്നീ എമർജൻസി ഹെല്‍പ്പ് ലൈൻ നമ്ബറുകളും മന്ത്രാലയം പങ്കിട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group