ഇന്ത്യക്കാര്‍ക്ക് 57 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ഇന്ത്യയുടെ പാസ്‌പോര്‍ട്ട് കൂടുതല്‍ ശക്തമായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്നു.
ഇപ്പോള്‍ രാജ്യത്തെ പൗരന്മാര്‍ക്ക് വിസയില്ലാതെ 57 രാജ്യങ്ങളില്‍ സ്വതന്ത്രമായി കറങ്ങാം. ചൊവ്വാഴ്ച പുറത്തിറക്കിയ ഹെൻലി പാസ്‌പോര്‍ട്ട് സൂചിക റാങ്കിംഗില്‍ ഇന്ത്യ 80-ാം സ്ഥാനത്തെത്തി. ഇത് 2022 ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനേക്കാള്‍ അഞ്ച് സ്ഥാനങ്ങള്‍ കൂടുതലാണ്.
ടോഗോ, സെനഗല്‍ തുടങ്ങിയ രാജ്യങ്ങളുടെ അതേ നിലവാരത്തിലാണ് ഇന്ത്യയുടെ നിലവിലെ റാങ്കിംഗ്. ഇന്ത്യക്കാര്‍ക്ക് 57 രാജ്യങ്ങളിലേക്ക് പൂര്‍ണമായും വിസ രഹിതമോ അല്ലെങ്കില്‍ വിസ ഓണ്‍ അറൈവല്‍ വഴിയോ യാത്ര ചെയ്യാം. ചില രാജ്യങ്ങളില്‍ എയര്‍പോര്‍ട്ടില്‍ എത്തിയാലുടൻ വിസ കൈമാറും. എന്നിരുന്നാലും, ചൈന, ജപ്പാൻ, റഷ്യ, അമേരിക്ക, യൂറോപ്യൻ യൂണിയൻ തുടങ്ങിയ ലോകമെമ്ബാടുമുള്ള 177 രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ ഇന്ത്യൻ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ ആവശ്യമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group