കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ കത്തോലിക്കാ ഫോറം

ഇന്ത്യ ഗവൺമെന്റിന്റെ കർഷക നയത്തിനെതിരെ സമരം ചെയ്യുന്ന കർഷകരോട് ഓൾ ഇന്ത്യ കാത്തോലിക് യൂണിയൻ (AICU ) പിന്തുണ പ്രഖ്യാപിച്ചു. അന്യായമായ കാർഷിക നിയമങ്ങൾക്കെ തിരെ ഐക്യദാർഢ്യം വാഗ്‌ദാനം ചെയ്തതായി കാത്തോലിക്ക് ഫോറത്തിന്റെ ദേശിയ പ്രസിഡന്റ് ലാൻസി ഡി കൻഹ അറിയിച്ചു. യൂറോപ്പിലും ലോകത്തെവിടെയും കർഷകർക്ക് വൻതോതിൽ സബ്‌സിഡി നൽകി സർക്കാരുകൾ കർഷകരെ ബഹുമാനിക്കുന്നു . എന്നാൽ ഇന്ത്യയുടെ സ്ഥിതി മറിച്ചാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്നത് തന്നെ കർഷകന്റെ അദ്ധ്വാനത്തെ ആശ്രയിച്ചാണ് . രാജ്യത്തിന്റെ ഭക്ഷ്യ ഉൽപ്പാദനത്തിനും , കയറ്റുമതിയും ,നാണ്യ ശേഖരത്തിനും കർഷകർ നൽകുന്ന പങ്ക് വിലമതിക്കാനാവാത്തതാണ് . കർഷകർ തന്നെയാണ് രാജ്യത്തിന്റെ നട്ടെല്ല് ,അതിനാൽ അധ്വാനിക്കുന്ന തൊഴിലാളികളായ മത്സ്യ തൊഴിലാളികൾ ,
കർഷകർ, ഫാക്ടറി തൊഴിലാളികൾ എന്നീ വിഭാഗങ്ങളുമായി ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു കൻഹ പറഞ്ഞു.ഫെബ്രുവരി 6 ന് രാജ്യവ്യാപകമായി റോഡ് ഉപരോധിച്ചുകൊണ്ട് കർഷക സമരം ശക്തമാക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് കർഷക സമരത്തിന് പിന്തുണയർപ്പിച്ചുകൊണ്ട് AICU രംഗത്തു വന്നത്. പുതിയ കാർഷിക നിയമങ്ങൾ സർക്കാർ റദ്ദ് ചെയ്യുകയും കർഷകരുടെ പ്രേതിഷേധം അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് ഇരു കൂട്ടർക്കും ഗുണകരം എന്ന്
എക്യുമിനിക്കൻ ക്രിസ്ത്യൻ ബോഡി വക്താവ് റിച്ചാർഡ് ജെയിംസ് അഭിപ്രായപ്പെട്ടു. കർഷകരുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന സർക്കാർ നിലപാട് ആർക്കും ഗുണം ചെയ്യുകയില്ലെന്നും അത് രാജ്യത്തെ ദുർബലപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group