സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ഡി.ടി.പി.സി.യുടെ വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങുന്നു.
40 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന ഗ്ലാസ് ബ്രിഡ്ജ് ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ക്യാൻഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജാണ്.
ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്ന സാഹസിക വിനോദമാണ് ഗ്ലാസ് ബ്രിഡ്ജ് വോക്കിങ്. ആഴമേറിയ താഴ്വരയോ പുഴയോ പോലുള്ള ഭാഗങ്ങള്‍ക്ക് മുകളിലൂടെ ഗ്ലാസുകള്‍ പ്ലാറ്റ് ഫോമാക്കി നിര്‍മിക്കുന്ന പാലത്തിലൂടെ ഒരു നടത്തം. രാജ്യത്ത് ഇതിപ്പോള്‍ സജീവമാവുന്നുണ്ടെങ്കിലും ക്യാൻഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് വിരലില്‍ എണ്ണാവുന്നവ മാത്രമാണ്. നിലവിലുള്ളതാകട്ടെ വളരെ നീളം കുറഞ്ഞവയുമാണ്.
വാഗമണില്‍ സ്വകാര്യപങ്കാളിത്തത്തോടെ നടക്കുന്ന നിര്‍മാണം അവസാന ഘട്ടത്തിലാണ്. 10 കോടി രൂപയാണ് ചെലവ്. ഇവിടെനിന്ന് കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളുടെ വിദൂരകാഴ്ച വേണ്ടുവോളം ആസ്വദിക്കാം.
മലമുകളില്‍നിന്ന് മഞ്ഞുമൂടിയ താഴ്വാരങ്ങളുടെ മുകളിലേക്ക് നീണ്ടുനില്‍ക്കുന്ന പാലം കൗതുക കാഴ്ചകൂടിയാകും. ഓണത്തിന് തുറന്നുകൊടുക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group