കാനഡയും ഇന്ത്യയുമായുള്ള ബന്ധം വീണ്ടും വഷളാകുന്നതായി റിപ്പോർട്ട്.
ഇന്ത്യയില്‍ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതായി കാനഡ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി ആരോപിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് വിയന്ന കണ്‍വെന്‍ഷന്‍ ചട്ടം അനുസരിച്ചാണെന്ന് ഇന്ത്യ മറുപടി നല്‍കി. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ടതായും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ അന്ത്യശാസനം അംഗീകരിച്ച് 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി, നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ ഒറ്റരാത്രികൊണ്ട് പിന്‍വലിച്ചതില്‍ ഇന്ത്യയ്ക്ക് വിശദീകണം ഇല്ലെന്നും, നടപടി അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നും വിമര്‍ശിച്ചു.
ആരോപണം തള്ളിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിയന്ന കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 11.1 അനുസരിച്ചാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ കാനഡയോടെ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കി. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ടതായും പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതേസമയം പ്രശ്‌നപരിഹാരത്തിനായി ഇന്ത്യയുമായി ചര്‍ച്ച തുടരുമെന്ന് കാനഡ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group