ഇന്തോനേഷ്യയിലെ പല ദ്വീപുകളിലും നാലു ദിവസമായി തുടരുന്ന ചുഴലിക്കാറ്റിലും കനത്ത മണ്ണിടിച്ചിലിലും മരണസംഖ്യ 160 ആയി ഉയര്‍ന്നു. ഇന്തോനേഷ്യയിലെയും അയല്‍ രാജ്യമായ കിഴക്കന്‍ ടിമോറിലെയും നിരവധി ഗ്രാമങ്ങള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. മുപ്പതിനായിരത്തില്‍ അധികം പേരെ ദുരന്തം ബാധിച്ചുവെന്നാണ് പ്രാഥമിക കണക്കുകൾ. ദുരന്തബാധിത പ്രദേശങ്ങളിൽ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനംതുടരുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇന്തോനേഷ്യൻ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം നൽകിയിരിക്കുകയാണ് ക്രൈസ്തവ സഭാ നേതൃത്വം. കോവിഡ്19 പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഇന്തോനേഷ്യൻ ജനതയുടെ ജീവിതത്തെ ഇപ്പോഴുണ്ടായിരിക്കുന്ന പ്രളയവും സാരമായി ബാധിച്ചിരിക്കുകയാണെന്നും അടിസ്ഥാനസൗകര്യങ്ങൾ പോലും ലഭ്യമല്ലാത്ത അവസ്ഥയാണുള്ളതെന്നും സഭാനേതൃത്വം ചൂണ്ടിക്കാട്ടി. ഇന്തോനേഷ്യൻ ജനതയ്ക്ക് സഹായം ചെയ്യുവാനും വിശ്വാസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രളയക്കെടുതിയില്‍ കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്ളാര്‍സ് ദ്വീപു മുതല്‍ കിഴക്കന്‍ ടിമോര്‍ വരെയുള്ള ഭാഗങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായി.
ഇന്തോനേഷ്യയില്‍ ജനസംഖ്യയുടെ പകുതി വരുന്ന 125 ദശലക്ഷം ആളുകള്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്ന് ദുരന്ത നിവാരണ ഏജന്‍സി കണക്കാക്കുന്നു. അതിനാൽ തന്നെ മരണനിരക്ക് ഉയരാനാണ് സാധ്യത..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group