ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടം മലയാളി താരം കിരൺ ജോർജ് സ്വന്തമാക്കി.
പുരുഷ സിംഗിൾസ് ഫൈനലിൽ ജപ്പാന്റെ കൂ തകഹാഷിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് കൊച്ചിക്കാരനായ കിരൺ ജോർജിന്റെ വിജയം. ടൂർണമെന്റ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് കിരൺ ജോർജ്.
കഴിഞ്ഞ വർഷം ഒഡീഷ ഓപ്പണിൽ 23കാരൻ കിരൺ ജോർജ് ആദ്യ കിരീടം നേടി. ലോക 82-ാം നമ്പർ താരം തകഹാഷിയെ 56 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-19, 22-20 എന്ന സ്കോറിനാണ് കിരൺ പരാജയപ്പെടുത്തിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group