ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യേശുവിന്റെ രൂപം ഇനി ഇന്തോനേഷ്യയ്ക്ക് സ്വന്തം

ഏറ്റവും ഉയരം കൂടിയ യേശുവിൻ്റെ രൂപം എന്ന റെക്കോര്‍ഡ് ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര പ്രവിശ്യയ്ക്കു സ്വന്തം.

സമോസിർ റീജൻസിയിലെ തോബ തടാകത്തിന് സമീപമുള്ള സിബിയാബിയ കുന്നില്‍ സ്ഥിതി ചെയ്യുന്ന രൂപത്തിന് 61 മീറ്റർ ഉയരമാണുള്ളത്. കഴിഞ്ഞ ദിവസം ബന്ദൂങ്ങിലെ ഇന്തോനേഷ്യൻ ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡൻ്റ് അൻ്റോണിയസ് സുബിയാൻ്റോ രൂപം അനാവരണം ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ഫ്രാന്‍സിസ് പാപ്പ സന്ദർശനം നടത്തിയപ്പോൾ ജക്കാർത്തയിലെ വത്തിക്കാൻ എംബസിയിൽ ഫ്രാൻസിസ് മാർപാപ്പ മിനിയേച്ചർ രൂപം ആശീര്‍വദിച്ചിരുന്നു. ഇതിനു ശേഷമാണ് രൂപം അനാച്ഛാദനം ചെയ്തതെന്ന് ബിഷപ്പ് അൻ്റോണിയസ് ബഞ്ചമിൻ പറഞ്ഞു. ഇത് ദൈവം അനുഗ്രഹിച്ച ഒരു കുന്നാണ്, ഇത് ആളുകളുടെ വിശ്വാസം ശക്തിപ്പെടുത്താൻ കഴിയുന്ന സ്ഥലമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമർ രൂപത്തിനേക്കാള്‍ 20 മീറ്ററോളം ഉയരത്തിലാണ് ഇന്തോനേഷ്യയിലെ യേശുവിൻ്റെ രൂപം സ്ഥിതി ചെയ്യുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m