ഫ്രാൻസിസ് പാപ്പയെ സ്വീകരിക്കാൻ പ്രാർഥനയോടെ ഒരുങ്ങി ഇന്തോനേഷ്യൻ വിശ്വാസികൾ

ഇന്തോനേഷ്യയിൽ ഫ്രാൻസിസ് പാപ്പയുടെ സന്ദർശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി വെളിപ്പെടുത്തി ജക്കാർത്താ ആർച്ചുബിഷപ്പ് കർദിനാൾ ഇഗ്നാസിയോ സുഹാരിയോ.

ഭൗതികമായ ഒരുക്കങ്ങൾക്കൊപ്പം ആത്മീയമായും ഒരുങ്ങിയാണ് ഇവിടെ വിശ്വാസികൾ പാപ്പയെ കാത്തിരിക്കുന്നത്.

സ്വർഗാരോപിത മാതാവിന്റെ നാമധേയത്തിലുള്ള ജക്കാർത്ത കത്തീഡ്രൽ ദൈവാലയത്തിനുമുൻപിൽ സ്ഥാപിച്ചിരിക്കുന്ന ഫ്രാൻസിസ് പാപ്പയുടെ
വലിയ ചിത്രത്തിൽ, സന്ദർശനത്തിന് അവശേഷിക്കുന്ന ദിവസങ്ങൾ
പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോ ദിവസവും കഴിയുന്തോറും ഏറെ ഒരുക്കത്തോടെ
ആയിരിക്കാൻ ഇത് മുന്നറിയിപ്പ് നൽകുന്നു. തന്നെയുമല്ല, പല ദൈവാലയങ്ങളിലും
നിത്യാരാധനയും മറ്റും നടത്തുകയും നിരവധി വിശ്വാസികൾ ആരാധനയിൽ
പങ്കെടുക്കാനെത്തുകയും ചെയ്യുന്നു.കത്തീഡ്രലിനു മറുവശത്തുള്ള മോസ്കിലും
പാപ്പയുടെ സന്ദർശനത്തിനും സർവമതസമ്മേളനത്തിനുമുള്ള ഒരുക്കങ്ങൾ നടക്കുന്നതായും കർദിനാൾ ഇഗ്നാസിയോ സുഹാരിയോ വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group