ഇൻഡോനേഷ്യ : ഇസ്ലാമിക ഉള്ളടക്കം പ്രക്ഷേപണം ചെയ്യാൻ ഇന്തോനേഷ്യൻ ക്രിസ്ത്യൻ റേഡിയോയുടെ മേൽ ഇസ്ലാമിക സംഘടനകൾ സമ്മർദ്ദം ചെലുത്തി. ഒരു ക്രിസ്ത്യൻ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ റേഡിയോ ബൈബിൾ പരിപാടി പ്രക്ഷേപണം ചെയ്യുമ്പോഴായിരുന്നു പ്രാദേശിക ഇസ്ലാമിക സമൂഹത്തിൽ നിന്ന് ഇത്തരമൊരു സമ്മർദ്ദം ഉയർന്നത്.
ഇന്തോനേഷ്യയിലെ ഒരു ക്രിസ്ത്യൻ റേഡിയോയിൽ പ്രാദേശിക ഭാഷയിലേക്ക് വിവർത്തനം ചെയ്ത ബൈബിൾ വാക്യങ്ങൾ ദിവസേന, നിശ്ചിത സമയങ്ങളിൽ പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു. ഈ പരിപാടിക്ക് മികച്ച സ്വീകാര്യതയും ലഭിച്ചിരുന്നു.ഈ പരിപാടി നിർത്തുവാൻ മുസ്ലിം സംഘടനകൾ സമ്മർദ്ദം ചെലുത്തുകയും വലിയ കോലാഹലം സൃഷ്ടിക്കുകയും ചെയ്തു. പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും ഇസ്ലാമിക ഉള്ളടക്കം പ്രക്ഷേപണം
ചെയ്യണമെന്നതായായിരുന്നു പരിഹാരമായി റേഡിയോ നേതൃത്വത്തോട് ഇസ്ലാം നേതാക്കൾ നിർദ്ദേശിച്ചത്.
ക്രൈസ്തവ ആശയങ്ങളോട് ഇന്തോനേഷ്യയിലെ മുസ്ലിം വിഭാഗങ്ങൾക്കുള്ള എതിർപ്പിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം. ക്രിസ്ത്യാനികളെ ഇവർ അവിശ്വാസികളായി കരുതുന്നതിനാൽ, രാഷ്ട്രീയ നേതൃത്വത്തിലേക്ക് ക്രിസ്ത്യാനികൾ ഒരിക്കലും വരരുത് എന്നാണ് ഇവരുടെ നിലപാട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group