ഇന്തോനേഷ്യ: കോവിഡ് പ്രതിരോധത്തിനാങ്ങൾക്കായി ഇന്ത്യോനേഷ്യയിലെ കന്യാസ്ത്രി സമൂഹം നൽകുന്ന സേവനം ശ്രദ്ധേയമാകുന്നു.കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാനുള്ള ഏഴ് മൊബൈൽ യൂണിറ്റു ബസ്സുകളാണ് കന്യാസ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും ശ്രമഫലമായി ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയുടെ തെരുവിലേക്ക് ഇറങ്ങിയത്.ജക്കാർത്തയിൽ മൂന്ന് സ്‌കൂളുകൾ നടത്തുന്ന ഉർസുലൈൻ കന്യാസ്ത്രീകളും അവരുടെ പൂർവ വിദ്യാർത്ഥികളുമാണ് ശ്രദ്ധേയമായ ഈ പ്രവർത്തനങ്ങളുടെ പിന്നിൽ.മൊബൈൽ യൂണിറ്റുകളാക്കി മാറ്റിയ ഫോക്‌സ് വാഗൻ മിനി ബസുകൾ, സർക്കാർ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ജക്കാർത്ത ആർച്ച്ബിഷപ്പ് കർദിനാൾ ഇഗ്‌നേഷ്യസ് സുഹാരിയോ കഴിഞ്ഞ ദിവസം ആശീർവദിച്ചതോടെയാണ് പദ്ധതിക്ക് തുടക്കമായത്. ഒരു ആംബുലൻസും മൊബൈൽ യൂണിറ്റിന്റെ ഭാഗമായി പ്രവർത്തിക്കും. സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനാണ് പ്രഥമ പരിഗണന.ഏഴു മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ ഡോസുകൾ എത്തിക്കാൻ വാഹനങ്ങൾ ഉപയോഗിക്കുo.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group