ക്രിസ്ത്യൻ യൂട്യൂബർക്ക് ഇഡോനേഷ്യയിൽ പത്തു വർഷം ജയിൽ ശിക്ഷ

ഇസ്ലാം മതത്തെ സോഷ്യൽ മീഡിയായിലൂടെ അപമാനിച്ചു എന്ന കുറ്റം ചുമത്തി ക്രിസ്ത്യൻ യൂട്യൂബർക്ക് ഇഡോനേഷ്യയിൽ പത്തുവർഷം ജയിൽ ശിക്ഷ.
കഴിഞ്ഞ ദിവസമാണ് വെസ്റ്റ് ജാവ പ്രോവിൻസ് ഡിസ്ട്രിക് കോടതി വിധി പ്രസ്താവിച്ചത്. മുഹമ്മദ് ഖാസി എന്ന 56 കാരനായ ക്രൈസ്തവ വിശ്വാസിക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.

നേരത്തെ ഇദ്ദേഹം ഇസ്ലാം മത വിശ്വാസിയായിരുന്നു. പിന്നീടാണ് ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്. ഇസ്ലാമിക പുരോഹിതനായിരുന്ന ഇദ്ദേഹo 2014 ലാണ് ക്രിസ്തുമതം സ്വീകരിച്ചത്.എന്നാൽ താൻ ഒരു മതത്തെയും നിന്ദിക്കുന്ന രീതിയിൽ യാതൊന്നും ചെയ്തിട്ടില്ലെന്നും വ്യക്തി വൈരാഗ്യം ആണ് ഈ കേസിന് പിന്നിൽ എന്നും ഇദ്ദേഹം പറയുന്നു.

ഇഡോനേഷ്യയിൽ ന്യൂനപക്ഷങ്ങൾ കടുത്ത വിവേചനമാണ് നേരിടുന്നതെന്ന് ഈശോസഭ വൈദികൻ ജോഹനസ് അഭിപ്രായപ്പെട്ടു.തീവ്രവാദക്കുറ്റം ചുമത്തപ്പെട്ട ഒരു മുസ്ലീമിന് ഇതേ കോടതി ഇതേ ദിവസം മൂന്നു വർഷത്തെ ജയിൽവാസം മാത്രമാണ് വിധിച്ചതെന്നും ഫാദർ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group