കോട്ടയം : ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് എന്നിവയുമായി ബന്ധപ്പെട്ടുള്ള പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയ്ക്ക് പിന്തുണ അറിയിച്ച് ഇൻഫാം.
ജീവിതത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവിൽ നിൽക്കുന്ന യുവതലമുറയ്ക്ക് നേർവഴി ചൂണ്ടിക്കാട്ടി ജാഗ്രതാനിർദേശം നൽകുന്ന ബിഷപ്പിന്റെ പ്രസ്താവന കുടുംബസ്നേഹിയായ പിതാവിന്റെ ചിത്രമാണ് വെളിപ്പെടുത്തുന്നത്. ജാതി, മത, വിഭാഗീയ ചിന്തകൾക്കതീതമായി മക്കളെ സ്നേഹിക്കുന്ന എല്ലാ മാതാപിതാക്കളും പിതാവിന്റെ നിർദേശം മുഖവിലയ്ക്കെടുക്കണമെന്നും ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളിൽ, സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് തുടങ്ങിയവർ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group