കൊച്ചി: അഗതി മന്ദിരങ്ങളിൽ താമസിക്കുന്ന അന്തേവാസികൾക്ക് യാതൊരുവിധ ക്ഷേമപെൻഷനുകൾക്കും അർഹതയില്ലെന്ന് സംസ്ഥാന ധനവകുപ്പിന്റെ ഉത്തരവ്.2016 ജനുവരി 30 നു സാമൂഹ്യനീതി വകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം ഏതെങ്കിലും ക്ഷേമ പെന്‍ഷന് ഇത്തരം അന്തേവാസികള്‍ക്ക് അര്‍ഹതയുണ്ടായിരുന്നു. ഇതില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ്, അനാഥ/അഗതി/ വൃദ്ധ മന്ദിരങ്ങളില്‍ താമസിക്കുന്ന അന്തേവാസികള്‍ക്കു സാമൂഹ്യസുരക്ഷാ പെന്‍ഷന് അര്‍ഹതയില്ലന്ന് ധനവകുപ്പ് ജോയിന്റ് സെക്രട്ടറി പുതിയ ഉത്തരവിറക്കിയത്.ഇതോടെ അഗതി അനാഥമന്ദിരങ്ങളിലെ പതിനായിരക്കണക്കിനു വൃദ്ധരും അംഗപരിമിതരും മാനസിക വൈകല്യമുള്ളവരും ഭിന്നശേഷിക്കാരുമായ അന്തേവാസികള്‍ക്കു പെന്‍ഷന്‍ ലഭിക്കാതാകും. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ വീടുകളില്‍ താമസിക്കുന്ന അനേക ലക്ഷംപേര്‍ക്കു വിവിധ ക്ഷേമ പെന്‍ഷനുകള്‍ വീട്ടില്‍ കൊണ്ടുചെന്നു നല്‍കുന്നതിനിടയ്ക്കാണ് ഈ വിരോധാഭാസം. അന്തേവാസികള്‍ അനാഥമന്ദിരങ്ങളുടെ പൂര്‍ണ സംരക്ഷണയിലാണെന്നും, അര്‍ഹതയുള്ള അഗതിമന്ദിരങ്ങള്‍ക്കു സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടെന്നുമാണ് പുതിയ ഉത്തരവിലെ ന്യായീകരണം. എന്നാൽ 2014 നു ശേഷം രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറിലധികം സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത, സർക്കാർ ഗ്രാന്റുകൾ നൽകുന്ന സ്ഥാപനങ്ങളില്‍ ആകെ ലഭിക്കുന്നത് ഒരാള്‍ക്ക് 1100 രൂപ മാത്രമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group