കോട്ടയം: അഗതിമന്ദിരങ്ങളിലെ അന്തേവാസികളുടെ ക്ഷേമപെൻഷൻ റദ്ദ് ചെയ്ത ധനകാര്യ വകുപ്പിന്റെ നടപടി ദൗർഭാഗ്യകരമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു.ക്ഷേമപെൻഷനുകൾ കൊടുക്കേണ്ടതും അഗതികളെ സംരക്ഷിക്കേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നിരിക്കെ വിവിധ സംഘടനകളും സമുദായങ്ങളും സഭയും നടത്തുന്ന ഈ സ്ഥാപനങ്ങളെ വേണ്ടവിധം പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് സർക്കാർ ചെയ്യേണ്ടത്,എന്നാൽ പുതിയ ഉത്തരവ് പ്രകാരം ഇത്തരം സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടേണ്ട ഗുരുതരാവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി, അതിനാൽ ഉത്തരവ് ഉടൻതന്നെ പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ബിഷപ്പ് മാർ ജോസ് പുളിക്കൽ അഭ്യർത്ഥിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group