വത്തിക്കാൻ സിറ്റി :രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ വച്ച് സഭാനിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന പുതിയ സ്ഥാപനത്തിന് ഫ്രാൻസിസ് പാപ്പാ അനുമതി നൽകി.പരിശുദ്ധ സിംഹാസനത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽനിന്ന് അപേക്ഷകൾ വന്നതിനാലാണ് ഇങ്ങനെ ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നതെന്ന് പാപ്പാ താൻ ഒപ്പിട്ട രേഖയിൽ പറയുന്നു.
ഒറ്റയ്ക്കും, മറ്റ് അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയും പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ “ഏറ്റവും ദുർബലരും ദരിദ്രരുമായ ആളുകളുടെ കാര്യത്തിൽ സഭയ്ക്കുള്ള ഉത്കണ്ഠയാൽ” പ്രേരിതമായാണ് പ്രവർത്തിക്കുന്നത് എന്നും പാപ്പാ കുറിച്ചു.
സഭയുടെ സാമൂഹികനിയമങ്ങളുടെ നിർദ്ദേശങ്ങളനുസരിച്ച് മറ്റുള്ളവരുടെ നന്മയ്ക്കായി പ്രവർത്തിക്കുവാൻ വേണ്ടി ആതുരമേഖലയിൽ പ്രവർത്തിക്കുന്ന സഭാ സ്ഥാപനങ്ങൾക്ക്, ഓരോ സ്ഥാപകരുടെയും പ്രത്യേക ലക്ഷ്യങ്ങൾ സാധിക്കുന്നയിടങ്ങളിൽനിന്ന് സാമ്പത്തികസഹായം നൽകുക എന്ന കടമയാണ് പുതിയ ഈ സ്ഥാപനത്തിന് ഉള്ളത് .
പരിശുദ്ധസിംഹാസനവുമായി ബന്ധപ്പെട്ട് നിൽക്കുന്ന, സിവിൽ, കാനോനിക അസ്ഥിത്വമുള്ള ഒരു സ്ഥാപനമായാണ് മാർപാപ്പാ പുതിയ ഈ പ്രസ്ഥാനം ആരംഭിച്ചിരിക്കുന്നത് . പരിശുദ്ധ സിംഹാസനത്തിന്റെ പൊതുസ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനായുള്ള സ്ഥാപനത്തിന് കീഴിലായിരിക്കും ആരോഗ്യകാര്യങ്ങൾക്ക് വേണ്ടിയുള്ള പുതിയ ഈ പ്രസ്ഥാനം പ്രവർത്തിക്കുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group