വിശുദ്ധ അന്തോനീസിനോടുള്ള മാദ്ധ്യസ്ഥ പ്രാർത്ഥന……

”അല്ലയോ,
കാരുണ്യവാനും വിശുദ്ധനുമായ അന്തോനീസ് പുണ്യവാളാ,
ഈ എളിയ വിശ്വാസി അങ്ങയുടെ
പൂർണ്ണ സംരക്ഷണത്തിനായി ഞങ്ങളുടെ
ആത്മശരീരങ്ങളും ഞങ്ങൾക്കുള്ള സകലതും അങ്ങയിൽ സമർപ്പിക്കുന്നു….. എന്റെ സമ്പൂർണ്ണ വിശ്വാസത്തിന്റെ പ്രതീകമായിഎല്ലാചൊവ്വാഴ്ചയും കത്തി ജ്വലിക്കുന്ന ഈ ദീപം അങ്ങേക്ക് സമർപ്പിക്കുന്നു….

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത
വി. അന്തോനീസേ, ഞങ്ങളുടെ എല്ലാവിധ ദുഃഖങ്ങളിലും പ്രയാസങ്ങളിലും എനിക്ക് ആശ്വാസം തരികയും ,
എന്നെയും എന്റെ കുടുംബത്തെയും എല്ലാ വിധ വിപത്തുകളിൽ നിന്നും ,ദോഷങ്ങളിൽ നിന്നും ,പ്രയാസങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ….
എന്റെ സകല വിശ്വാസവും സമർപ്പിച്ചിട്ടുള്ള വി.അന്തോനീസേ,ഞാൻ അങ്ങയുടെ അതിരറ്റ കനിവിനായി കേണപേക്ഷിക്കുന്നു…..
അങ്ങയുടെ മധ്യസ്ഥതയിൽ അസാധ്യമായ ഒന്നുമില്ലല്ലോ….
ഉണ്ണീശോയുടെ വിശ്വസ്ത സ്നേഹിതനായ വി.അന്തോനീസേ,
അങ്ങ് ഞങ്ങൾക്കെന്നും തുണയും മധ്യസ്ഥനും ഉപകാരിയും ആയിരിക്കണമേ….
ഞങ്ങളുടെ ആത്മീയവും ഭൗതീകവുമായ സകല ആവശ്യങ്ങളിലും, പ്രത്യേകിച്ച് ഇപ്പോൾ ഞങ്ങൾ അപേക്ഷിക്കുന്ന ഞങ്ങളുടെ ആവശ്യങ്ങൾ
(അവരവരുടെ ആവശ്യങ്ങൾ പറയുക )
………………………………………………
പൂർവ്വ പിതാവായ ദൈവത്തിന്റെ പക്കൽ നിന്ന് അങ്ങേ മധ്യസ്ഥം വഴിയായി ഞങ്ങൾക്ക് നേടിത്തരേണമേ….
എന്നെ വലയം ചെയ്തിട്ടുള്ള എല്ലാവിധ ദുഃഖങ്ങളിൽ നിന്നും,പ്രയാസങ്ങളിൽ നിന്നും ,കഷ്ടപ്പാടുകളിൽനിന്നും, പീഡനങ്ങളിൽ നിന്നും കരുണയോടു കൂടി മോചിപ്പിക്കേണമേ….. ആമേൻ…

സ്വർഗ്ഗ.(3)..

നന്മ(3)..

ത്രിത്വ. (3)ആമേൻ….
വി. അന്തോനീസേ , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ…..
ആമേൻ……


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group