ഗൂഗിളിൽ ഇന്റേൺഷിപ്പിന് അവസരം; ഈ യോഗ്യത ഉള്ളവർ അപേക്ഷിക്കൂ

ന്യൂ ഡല്‍ഹി: ഗൂഗിളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ ഇപ്പോള്‍ അതിലേക്ക് അപേക്ഷിക്കാൻ അവസരം.

സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് മേഖലയില്‍ ഉള്ളവർക്കാണ് ഇൻ്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ക്ക് അവസരം. കമ്ബ്യൂട്ടർ സയൻസിലോ അനുബന്ധ മേഖലയിലോ ബിരുദം, മാസ്റ്റേഴ്സ് അല്ലെങ്കില്‍ ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമില്‍ അവസാന വർഷം പഠിക്കുന്ന വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്. Google വിൻ്റർ ഇൻ്റേണ്‍ഷിപ്പുകള്‍ 2025 ജനുവരിയില്‍ ആരംഭിക്കും. 22-24 ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന ഇന്റേണ്‍ഷിപ്പാണ് ഇത്.

ഇൻ്റേണ്‍ഷിപ്പിനുള്ള യോഗ്യതാ

നിലവില്‍ ഒരു അസോസിയേറ്റ്, ബാച്ചിലേഴ്സ് അല്ലെങ്കില്‍ മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമിലും അല്ലെങ്കില്‍ സോഫ്റ്റ്വെയർ വികസനത്തിലോ മറ്റ് സാങ്കേതിക അനുബന്ധ മേഖലകളിലോ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള വിദ്യാർത്ഥികളാണ് അയക്കേണ്ടത്. സോഫ്റ്റ്‌വെയർ വികസനത്തില്‍ പരിചയം, C, C++, Java, JavaScript, Python അല്ലെങ്കില്‍ സമാനമായ ഒന്നോ അതിലധികമോ കോഡിംഗ് അറിയുന്നവർക്ക് മുൻഗണന.

തിരഞ്ഞെടുത്ത യോഗ്യതകള്‍

വെബ് ആപ്ലിക്കേഷൻ വികസനം, Unix/Linux , മൊബൈല്‍ ആപ്ലിക്കേഷൻ വികസനം, മെഷീൻ ലേണിംഗ്, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ്, നെറ്റ്‌വർക്കിംഗ്, വലിയ സോഫ്റ്റ്‌വെയർ സിസ്റ്റങ്ങള്‍ വികസിപ്പിക്കല്‍ അല്ലെങ്കില്‍ സുരക്ഷാ സോഫ്റ്റ്‌വെയർ വികസനം എന്നിവ ഉപയോഗിച്ച്‌ പരിചയം ഉള്ളവർക്ക് മുൻഗണന. ഓപ്പണ്‍ സോഴ്‌സ് ഹോബി കോഡിംഗ് ഉള്‍പ്പെടെ അറിയാവുന്നവർക്കും പരിഗണന കൂടും. യൂണിവേഴ്സിറ്റി ടേം സമയത്തിന് പുറത്ത് കുറഞ്ഞത് 6 മാസത്തേക്ക് മുഴുവൻ സമയവും ഗൂഗിളില്‍ പ്രവർത്തിക്കാൻ അവസരം ഇതിലൂടെ ലഭിക്കും. ഇംഗ്ലീഷില്‍ നന്നായി ആശയവിനിമയം നടത്താനുള്ള കഴിവും പരിഗണിക്കും. സങ്കീർണ്ണമായ സാങ്കേതിക ചർച്ചകളില്‍ പങ്കെടുക്കാനാണ് ഭാഷാ പരിജ്ഞാനം ആവശ്യം.

എങ്ങനെ അപേക്ഷിക്കാം :

ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാൻ അപ്‌ഡേറ്റ് ചെയ്‌ത CV അല്ലെങ്കില്‍ റെസ്യൂമെയും ഇംഗ്ലീഷിലുള്ള നിലവിലെ അനൗദ്യോഗിക അല്ലെങ്കില്‍ ഔദ്യോഗിക ട്രാൻസ്‌ക്രിപ്‌റ്റും ആവശ്യമാണ്.
Google ഇൻ്റേണ്‍ഷിപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

പേജില്‍ നല്‍കിയിരിക്കുന്ന ‘Apply’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കി നിങ്ങളുടെ പ്രൊഫൈല്‍ സൃഷ്ടിക്കുക.

‘റെസ്യൂം’ വിഭാഗത്തില്‍, പുതുക്കിയ ഒരു CV അല്ലെങ്കില്‍ റെസ്യൂമെ അറ്റാച്ചുചെയ്യുക.

കോഡിംഗ് ഭാഷകളില്‍ എന്തെങ്കിലും പ്രാവീണ്യം ഉണ്ടെങ്കില്‍ റെസ്യൂമില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

‘ഡിഗ്രി സ്റ്റാറ്റസ്’ എന്നതിന് കീഴില്‍ ‘നൗ അറ്റെൻഡിങ്’ തിരഞ്ഞെടുക്കുക.
തുടർന്ന്, ഇംഗ്ലീഷില്‍ നിലവിലുള്ള ട്രാൻസ്ക്രിപ്റ്റ് അപ്ലോഡ് ചെയ്യുക.

ലൊക്കേഷൻ :

താഴെപ്പറയുന്നവയില്‍ നിന്ന് ഉദ്യോഗാർത്ഥികള്‍ അവരുടെ ഇഷ്ടപ്പെട്ട ജോലിസ്ഥലങ്ങള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്: ബെംഗളൂരു, കർണാടക, ഇന്ത്യ; ഹൈദരാബാദ്, തെലങ്കാന, ഇന്ത്യ എന്നീ ഓപ്ഷനുകളാണ് ഉള്ളത്. അതില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group