ക്രൈസ്തവരോടും മദര്‍ തെരേസയോടും ആത്മബന്ധം:മമതാ ബാനർജി

ക്രൈസ്തവരേയും ക്രിസ്ത്യന്‍മിഷനറിമാരെയും പറ്റി വ്യക്തമായ ധാരണയുള്ള രാഷ്ട്രീയ പ്രവര്‍ത്തകയാണ് മമത ബാനര്‍ജി. പലപ്പോഴും അവരുടെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ പോലും അത് പ്രതിഫലിക്കാറുമുണ്ട്. വിദ്യാഭ്യാസം,ആതുരസേവനം തുടങ്ങി എല്ലാ മേഖലകളിലും ക്രൈസ്തവര്‍ നല്‍കിയ സംഭവനകളെപ്പറ്റി വാചാലയാകുന്ന മമതയെ വേദികളില്‍ കാണാം.
അതേപോലെ അഗതികളുടെ അമ്മയായ മദര്‍ തെരേസയുമായുള്ള ആത്മ ബന്ധത്തെപ്പറ്റിയും അവർ പറയുകയുണ്ടായി. എനിക്ക് മദര്‍ തെരേസയെ നന്നായറിയാമെന്ന് പറഞ്ഞു കൊണ്ട് ഒന്നു രണ്ട് അനുഭവങ്ങളും അവര്‍ പങ്കുവച്ചു. ഒരിക്കല്‍ രാത്രി വളരെ വൈകി മദറിന്റെ ഒരു ഫോണ്‍ വന്നു. ആരൊക്കെയോ തന്റെ ആശ്രമം ആക്രമിക്കാന്‍ പോകുന്നു രക്ഷിക്കണമെന്ന്. അന്ന് മദറിന് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തു. മറ്റൊരു ചടങ്ങില്‍ മദര്‍ ഒഴിച്ച് മറ്റെല്ലാ സംഘടനയിലേയും ആള്‍ക്കാര്‍ സന്നിഹിതരായിരുന്നു. ക്ഷണിക്കപ്പെട്ടിട്ടും മദര്‍ മാത്രം ആ സമയം കല്‍ക്കത്തയിലെ തെരുവിലെ മക്കള്‍ക്കൊപ്പം ആയിരുന്നുവെന്നുമുള്ള സംഭവങ്ങള്‍ ഇന്നലെ എന്നപോലെ ഓര്‍ത്തു പറയുമ്പോള്‍ മമതയ്ക്ക് ആ അമ്മയോട് എത്രമാത്രം ആത്മ ബന്ധം ഉണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നു. അതേപോലെ ക്രിസ്തുമസ് ദിനത്തില്‍ ദേവാലയത്തില്‍ പോയതും എല്ലാം വളരെ സന്തോഷത്തോടെയാണ് അവർ പങ്കുവച്ചത് ക്രൈസ്തവർ രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.ക്രൈസ്തവസമൂഹം ഇന്ത്യാമഹാരാജ്യത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും സാമൂഹിക സാമ്പത്തിക സാംസ്കാരിക പുരോഗതിക്ക് ക്രൈസ്തവ മിഷണറിമാർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും മമത പറഞ്ഞു. എന്നാൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ന്യൂനപക്ഷങ്ങൾ മാത്രമായ ക്രൈസ്തവർക്ക് എപ്പോഴും അവഗണനയാണ് നേരിടേണ്ടി വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group