മാർപാപ്പയ്ക്കു ലഭിച്ച ദുരൂഹത നിറഞ്ഞ കത്തിനെ കുറിച്ച് അന്വേഷണം ശക്തമാക്കുന്നു.

വത്തിക്കാൻ സിറ്റി :കഴിഞ്ഞദിവസം ​​​മാർപാ​​​പ്പ​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് ഇ​​​റ്റാ​​​ലി​​​യ​​​ൻ ന​​​ഗ​​​ര​​​മാ​​​യ മി​​​ലാ​​​നി​​​ൽ പോ​​​സ്റ്റ്ചെ​​​യ്ത ക​​​ത്തി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ശക്തമാക്കുന്നു.മൂ​​​ന്ന് വെ​​​ടി​​​യു​​​ണ്ട​​​ക​​​ൾ അ​​​ട​​​ക്കം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ക​​​ത്തി​​​ലെ ദു​​​രൂ​​​ഹ​​​ത​​​ക​​​ൾ ക​​​gണ്ടെ​​​ത്താ​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​മെ​​​ന്ന് ഇ​​​റ്റാ​​​ലി​​​യ​​​ൻ പാ​​​രാ​​​മി​​​ലി​​​റ്റ​​​റി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. മി​​​ലാ​​​ൻ ന​​​ഗ​​​ര​​​പ്രാ​​​ന്ത​​​ത്തി​​​ൽ ക​​​ത്തു​​​ക​​​ൾ ത​​​രം​​​തി​​​രി​​​ക്കു​​​ന്ന ഒ​​​രു കേ​​​ന്ദ്ര​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ് ഫ്രാ​​​ൻ​​​സി​​​ൽനി​​​ന്ന് പോ​​​സ്റ്റ്ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ക​​​ത്തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ദ്യം സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്.‘ദ് ​​​പോ​​​പ്പ്, വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി, സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് സ്ക്വ​​​യ​​​ർ, റോം’ ​​​എ​​​ന്ന വി​​​ലാ​​​സം പേ​​​ന​​​കൊ​​​ണ്ടാ​​​ണ് ക​​​ത്തി​​​ൽ എ​​​ഴു​​​തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പി​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള മൂ​​​ന്ന് വെ​​​ടി​​​യു​​​ണ്ട​​​ക​​​ൾ ക​​​ത്തി​​​നു​​​ള്ളി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. വ​​​ത്തി​​​ക്കാ​​​നി​​​ലെ സാ​​​ന്പ​​​ത്തി​​​ക കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള സ​​​ന്ദേ​​​ശ​​​വും ക​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.ക​​​ത്തി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. എന്നാൽ വത്തിക്കാൻ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group