വത്തിക്കാൻ സാമ്പത്തിക കൗൺസിലിന്റെ പുതിയ അംഗമായി ഇറാഖിലെ കൽദായ ബാബിലോണിന്റെ പാത്രിയർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. – നിയമനത്തെ സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് വത്തിക്കാൻ പുറത്തുവിട്ടത്.സാമ്പത്തിക മാനേജ്മെന്റിന്റെ മേൽനോട്ടം വഹിക്കുകയും റോമൻ കൂരിയയുടെ ഡികാസ്റ്ററികളുടെയും പരിശുദ്ധ സിംഹാസനത്തിന്റെയും വത്തിക്കാൻ സിറ്റി സ്റ്റേറ്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും ഭരണപരവും സാമ്പത്തികവുമായ ഘടനകളുടെയും പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന സാമ്പത്തിക കൗൺസിലിന്റെ അംഗമായാണ് കർദിനാളിനെ നിയമിച്ചിരിക്കുന്നത്.
2021 മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് പര്യടനത്തിനിടെ പാപ്പായെ സ്വീകരിച്ചവരിൽ ഒരാളായിരുന്നു കർദ്ദിനാൾ സാക്കോ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group