ഇറാഖ് ചാവേർ ആക്രമണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

ഇറാഖിലെ ബാഗ്‌ദാദ്‌ വിപണിയിൽ കഴിഞ്ഞദിവസം നടന്ന ഇരട്ട ചാവേർ ആക്രമണത്തെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു. മാർപാപ്പയ്ക്കുവേണ്ടി കാർഡിനാൾ സ്റ്റേറ്റ് സെക്രെട്ടറിയായ പിയട്രോ പരോളിൻ വ്യാഴാഴ്ച അയച്ച സന്ദേശത്തിലാണ് അനുശോചനം രേഖപ്പെടുത്തിയത് . മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതിനായി സന്ദേശത്തിലൂടെ മാർപാപ്പ അറിയിച്ചു. സാഹോദര്യം സമാധാനം ഐക്യദാഢ്യo എന്നീ മാർഗ്ഗങ്ങളുപയോഗിച്ച് ആക്രമണങ്ങളെ അതിജീവിക്കാൻ ഇറാഖ് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാർപാപ്പ കൂട്ടിച്ചേർത്തു .ആക്രമണത്തിൽ 32 പേർ മരിക്കുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . വിവേകശൂന്യമായ ക്രൂരകൃത്യം എന്നാണ് മാർപാപ്പ ഈ ആക്രമണത്തെ വിശേഷിപ്പിച്ചത് . മാർച് 5 മുതൽ 8 വരെ ഇറാഖിലേക്കുള്ള അപ്പസ്തോലിക സന്ദർശനം മാർപാപ്പ നടത്തും ബാഗ്‌ദാദ് ഉൾപ്പെടെ 4 പട്ടണങ്ങളും അദ്ദേഹം സന്ദർശിക്കും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group