ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തിൽ തികഞ്ഞ പ്രതീക്ഷയർപ്പിച്ച് ഇറാഖിലെ കത്തോലിക്കാ സമൂഹം. നടക്കാനിരിക്കുന്ന പരിശുദ്ധപിതാവിന്റെ ഇറാഖ് സന്ദർശനം ഭിന്നതയിലും സംഘർഷങ്ങളിലും കഴിയുന്ന ജനങ്ങൾക്കിടയിൽ സമാധാനത്തിന്റെയും വിശുദ്ധ വചനത്തിന്റെയും ഫലം പുറപ്പെടുവിക്കണമെന്ന പ്രാർത്ഥനയിലാണ് ഇവർ. കലഹത്തിൽ തകർന്ന് സിറിയൻ അതിർത്തിക്ക് പുറമേ നസറിയ മുതൽ 2014 നും 17 നും ഇടയിൽ ഇസ്ലാമിക് സ്റ്റേറ്റ് തലസ്ഥാനമായിരുന്ന മൊസുൾ വരെയും ഇപ്പോഴും സംഘർഷങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒപ്പം മൊസൂളിലെ കുഴിമാടങ്ങളിൽ നിന്നും കണ്ടെത്തി കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മൃതദേഹങ്ങൾ ഐ എസ് ഭീകരവാദത്തിന്റെ ഭയാനകമായ അടയാളങ്ങളാണ്. കഴിഞ്ഞ ഡിസംബർ ഏഴിനാണ് മാർച്ച് 5 നും 8 നും ഇടയിൽ പരിശുദ്ധ പിതാവ് ഇറാഖിലേക്ക് സഞ്ചരിച്ച് ബാഗ്ദാദ്, മോസൂൾ, ഉർ സമതലങ്ങൾ, ഖരാഘോഷ് തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തുമെന്ന വത്തിക്കാൻ അറിയിപ്പ് ഉണ്ടായത്. വലിയ ഭീതിയിലൂടെയാണ് തങ്ങൾ കടന്നു പോകുന്നതെങ്കിലും പ്രതീക്ഷ ഇപ്പോഴും ഇല്ലാതായിട്ടില്ല എന്ന് കൽദായ കത്തോലിക്കാ സഭാ പാത്രീയർക്കിസ് കർദ്ദിനാൽ ലൂയിസ് റാഫേൽ സാക്കോ ഈ അറിയിപ്പ് നോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. ബാഗ്ദാദ് ആർച്ച് ബിഷപ്പ് ഈ സന്ദർശനത്തെ രാജ്യത്തിന്റെ പുനർജന്മമായും ഒരു പുത്തൻ ക്രിസ്മസ് ആയും വിശേഷിപ്പിക്കുന്നു. ഈ അവസരത്തിൽ കൽദായ കത്തോലിക്കാ സഭാ പാത്രീയർക്കിസ് കർദ്ദിനാൽ സാക്കോ വിശ്വാസികൾക്കായി ജനുവരി 17 മുതൽ ഉള്ള ഞായറാഴ്ചകളിൽ ഒരു കൂട്ടായ പ്രാർത്ഥനയ്ക്ക് രൂപകൽപന നൽകിയിരിക്കുകയാണ്. പരിശുദ്ധ പിതാവിന്റെ ആഗമനം ഒരു വിനോദയാത്ര അല്ല മറിച്ച് ഒരു തീർത്ഥാടനം ആണെന്നും അതിനാൽ ആശങ്കയുടെ നടുവിൽ കഴിയുന്ന ജനങ്ങൾ വിശ്വാസത്തിലും പ്രത്യാശയിലും അധിഷ്ഠിതമായ ഒരു മാറ്റത്തിനുള്ള അവസരമായി സന്ദർശനത്തെ മാറ്റണമെന്നും കർദിനാൾ ആഹ്വാനം ചെയ്യുന്നു. പരിശുദ്ധ പിതാവ് സന്ദർശനം നടത്താനിരിക്കുന്ന ഖരാഘോഷിൽ പിതാവിനെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group