ഐ.സ്.ഐ.സ് നടത്തിയ ക്രിസ്ത്യൻ വംശഹത്യ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണം: ഇറാക്ക് ആർച്ച് ബിഷപ്പ്..

ഐ.സ്.ഐ.സ് നടത്തിയ ക്രിസ്ത്യൻ വംശഹത്യ ആവർത്തിക്കപ്പെടുകയില്ലെന്ന് ഉറപ്പാക്കണമെന്നുംക്രൈസ്തവരുടെ സംരക്ഷണം ഉറപ്പാക്കാൻ ഗൗരവപൂർണമായ നടപടികൾ കൈക്കൊള്ളണമെന്നും ഇറാഖീ ആർച്ച്ബിഷപ്പ് ബാഷർ വർധ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
ഇറാഖിൽ ഐസിസിന്റെ ആക്രമണത്തിനിരയായ ക്രൈസ്തവരെ വീണ്ടെടുക്കാനും വടക്കൻ ഇറാഖ് പുനർനിർമിക്കാനും സഹായഹസ്തമേകിയ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്, നൈറ്റ്‌സ് ഓഫ് കൊളംബസ്, യു.എസ് ബിഷപ്‌സ് കോൺഫറൻസ് എന്നിവയുൾപ്പെടെയുള്ള ക്രൈസ്തവ സന്നദ്ധ സംഘടനകൾക്ക് ബിഷപ്പ് നന്ദി പറയുകയും ചെയ്തു.
ക്രൈസ്തവർക്ക് ദീർഘകാല സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും വംശഹത്യ ആവർത്തിക്കപ്പെടാതിരിക്കാൻ നാമെല്ലാം കൂട്ടായി പ്രവർത്തിക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group