മധ്യപൂവ്വേഷ്യയെ കുറിച്ച് ആശങ്കപങ്കുവെച്ച് ഇറാഖി കര്‍ദ്ദിനാള്‍..

മധ്യപൂവ്വേഷ്യയിലെ ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികൾ കുറിച്ച് ആശങ്കപങ്കുവെച്ച് കല്‍ദായ കത്തോലിക്കാ സഭാതലവനായ കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാകോ.ബുഡാപെസ്റ്റിലെ പ്ലാസാ ഡെ ലോസ് ഹീറോസില്‍ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയവും മതപരവുമായ പ്രത്യയശാസ്ത്രമെന്ന നിലയില്‍ മതതീവ്രവാദവും, ഭീകരതയും മധ്യപൂര്‍വ്വേഷ്യയില്‍ നാള്‍ക്കുനാള്‍ ശക്തി പ്രാപിച്ചു വരികയാണെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍, സാഹചര്യം മുതലെടുത്ത്‌ തീവ്രവാദികള്‍ മധ്യപൂവ്വേഷ്യയിലെ ക്രൈസ്തവ സാന്നിധ്യം തുടച്ചുനീക്കുവാന്‍ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.സമാധാനത്തോടും, സുസ്ഥിരതയോടും, അന്തസ്സോടും കൂടി ജീവിക്കുവാനുള്ള സ്വപ്നമാണ് ഇറാഖി ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് പങ്കുവെക്കുവാനുള്ളത്. രാഷ്ട്രീയവും മതവും, സഭയും തമ്മിലുള്ള വിഭജനമാണ് ഈ സ്വപ്നം സാക്ഷാല്‍ക്കരിക്കുവാന്‍ വേണ്ട പ്രധാന കാര്യം. ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായവും കര്‍ദ്ദിനാള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group