അപഹരിക്കപ്പെട്ട ക്രൈസ്തവരുടെ സ്വത്തുക്കൾ തിരികെ നൽകാൻ തീരുമാനിച്ച് ഇറാഖി കമ്മിറ്റി

ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ തുടർന്ന് ഇറാഖിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന 120 -ഓളം ക്രൈസ്തവർക്ക് അനധികൃതമായി കൈമാറ്റം ചെയ്ത അവരുടെ സ്വത്തുക്കൾ തിരികെ നൽകുന്നു.

ഇറാഖി ഷിയ നേതാവ് മുഖ്താദ അൽ-സദറിന്റെയും പ്രോപ്പർട്ടി പുനഃസ്ഥാപിക്കാനുള്ള കമ്മിറ്റിയുടെയും ശ്രമഫലമായിട്ടാണ് ഈ കൈമാറ്റ നടപടികൾ.

ക്രിസ്ത്യൻ ഭവനങ്ങളും സ്വത്തുക്കളും അനധികൃതമായി മോഷ്ടിക്കുന്ന പ്രതിഭാസം 2003 മുതലാണ് ഇറാഖിൽ ആരംഭിച്ചത്.സദ്ദാം ഹുസൈനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള യുഎസ് നേതൃത്വത്തിന്റെ പ്രചാരണത്തിനിടെ ക്രിസ്ത്യാനികൾ കൂട്ടത്തോടെ രാജ്യം വിട്ടു. ഇത് ഇറാഖിൽ ക്രിസ്ത്യൻ ജനസംഖ്യ മൂന്നിലൊന്നായി കുറയാൻ കാരണമായി ഇങ്ങനെ പലായനം ചെയ്യുന്നവരുടെ സ്വത്തുക്കൾ ഭൂമാഫിയകൾ ഏറ്റെടുക്കാൻ തുടങ്ങി. വ്യാജരേഖകൾ സമർപ്പിച്ചു കൊണ്ടാണ് ഭൂമി
ഇവർ സ്വന്തമാക്കിയത്.

2021 -ലെ ഇറാഖ് പാർലമെന്റ് തെരഞ്ഞെടുപ്പിനു ശേഷം അധികാരമേറ്റെടുത്ത സാദ്രിസ്റ്റ് പ്രസ്ഥാനത്തിന്റെ വക്താക്കളാണ് ഭൂമി ക്രൈസ്തവർക്ക് തിരിച്ചു കൊടുക്കുവാനുള്ള നടപടികൾ ആരംഭിച്ചത്. 2022 ഫെബ്രുവരി 21 -ന്, ഈ സ്വത്തുക്കൾ തിരികെ നൽകുവാൻ കമ്മറ്റി എടുത്ത തീരുമാനം 2003 മുതൽ രാജ്യത്തുനിന്ന് പലായനം ചെയ്ത ഇറാഖി ക്രൈസ്തവർ തിരിച്ചുവരാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group