ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തോടുള്ള ആദരണാര്‍ത്ഥം ഇറാഖി പോസ്റ്റ് ആന്‍ഡ് സേവിംഗ്സ് പോസ്റ്റല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി. ഇറാഖിലെ ഉന്നത ഷിയാ നേതാവായ ആയത്തുള്ള അൽ സിസ്താനിയുമായുള്ള പാപ്പയുടെ കൂടിക്കാഴ്ചയും, പാപ്പയുടെ അബ്രഹാമിന്റെ ജന്മദേശമായ ഉര്‍ സന്ദര്‍ശനവും പ്രമേയമാക്കിയുള്ള സ്റ്റാമ്പുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇറാഖി കലാകാരന്‍ സാദ് ഘാസി ഡിസൈന്‍ ചെയ്ത സ്റ്റാമ്പുകള്‍ ആകെ അയ്യായിരം എണ്ണമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇറാഖി പോസ്റ്റല്‍ സര്‍വീസ് രാജ്യത്തെ വിവിധ മേഖലകളിലുള്ള വിവിധ സഭകളുടെ ദേവാലയങ്ങള്‍ പ്രമേയമാക്കിയ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരുന്നു. സാദ് ഘാസി തന്നെയാണ് ഈ സ്റ്റാമ്പുകളും ഡിസൈന്‍ ചെയ്തത്. ഐഎസ് അധിനിവേശത്തിന് ശേഷം ഇറാഖിലെ ക്രൈസ്തവ ജനസംഖ്യയില്‍ വലിയ കുറവാണ് ഉണ്ടായത്. പലായനം ചെയ്ത പതിനായിരങ്ങള്‍ മടങ്ങിവരുവാന്‍ ഇത്തരം നടപടികള്‍ സഹായകരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group