ഇറാഖിലെ കൽദായ സഭയുടെ തലവനായി കർദിനാൾ സാക്കോയെ അംഗീകരിച്ച് ഇറാഖ് പ്രസിഡൻ്റ്

കർദിനാൾ ലൂയിസ് റാഫേൽ സാക്കോയെ കൽദായ കത്തോലിക്കാ സഭയുടെ തലവനായി അംഗീകരിച്ച് ഇറാഖ് പ്രസിഡൻ്റ്.

ഇറാഖിലെ ഉന്നത ക്രിസ്ത്യൻ നേതാവും 2021-ൽ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖിലേക്കുള്ള ചരിത്രപരമായ സന്ദർശനത്തിന്റെ പിന്നിൽ പ്രവർത്തിച്ച വ്യക്തിയുമായ കർദിനാൾ സാക്കോ, ഇറാഖി സർക്കാരിനും അതിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിനുമിടയിലുള്ള ഒരു പ്രധാന സംഭാഷകനാണ്.

പ്രസിഡന്റ് അബ്ദുൾ ലത്തീഫ് റാഷിദ് അദ്ദേഹത്തെ കൽദായ സഭയുടെ തലവനായി അംഗീകരിച്ച ഉത്തരവ് റദ്ദാക്കിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ സാക്കോ, ബാഗ്ദാദ് വിട്ട് വടക്കൻ ഇറാഖിലെ സ്വയംഭരണാധികാരമുള്ള കുർദിസ്ഥാൻ മേഖലയിൽ സ്ഥിരതാമസമാക്കിയിരുന്നു. എന്നാൽ ജൂൺ 11-ന്, പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനിയുടെ ഉത്തരവുപ്രകാരം സാക്കോയെ സഭയുടെ നേതാവായി വീണ്ടും നാമകരണം ചെയ്യുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group