കോവിഡ്-19: ആഘോഷങ്ങൾ വീണ്ടും നിർത്തിവെച്ച് അയർലാൻ്റ് , പോർച്ചുഗൽ

കോവിഡ് കേസുകൾ കൂടിയ പശ്ചാത്തലത്തിൽ നിലവിലെ നിയന്ത്രണങ്ങൾ 2021 മാർച്ച് 5 വരെ നീട്ടാൻ നോർത്ത് അയലാൻ്റ് സർക്കാർ തീരുമാനിച്ചു. ജനുവരി 15 വരെയുള്ള ആഴ്ചകളിൽ വടക്കൻ അയർലാൻ്റ്,പോർച്ചുഗൽ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ട മരണങ്ങൾ കൂടിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. വെള്ളിയാഴ്ച്ച 12 മരണങ്ങൾ റിപ്പോർട്ട് ചെയ്ത അയർലാന്റിൽ ആകെ മരണസംഖ്യ 1704 ആയി ഉയർന്നു. എന്നാൽ പോർച്ചുഗൽ 1,51,000 അധികം സജീവ കേസുകളും 9600 അധികം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസിന്റെ വ്യാപനം തടസമില്ലാതെ തുടരുന്നതിനാൽ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. നിയന്ത്രണങ്ങൾ നീട്ടാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 5 വരെ ഓൺലൈൻ പ്രാർത്ഥനകളിലേക്ക് മടങ്ങിവരാൻ ബിഷപ്പുമാരുടെ യോഗം തീരുമാനിച്ചു.സാധ്യമെങ്കിൽ ഓൺലൈൻ ആഘോഷങ്ങൾ റെക്കോർഡിങ് കൂടാതെ ലൈവ് ആയി സംപ്രേക്ഷണം ചെയ്യുവാനും കുർബാന പ്രാർത്ഥനകൾ തുടങ്ങി മറ്റ് ഭക്തികൃത്യങ്ങൾ തത്സമയം തന്നെ പങ്കെടുക്കുവാൻ ഇടവകകളോടെ ബിഷപ്പുമാരുടെ യോഗത്തിൽ അഭ്യർത്ഥിച്ചു. പൊതു ആരാധനയ്ക്ക് ഒന്നിച്ചു ചേരാൻ കഴിയാത്തത് വേദനാ ജനകമാണെന്നും രോഗികൾക്കും ദുഖിതർക്കും പകർച്ചവ്യാധികളുടെ പിടിയിൽ കഴിയുന്ന എല്ലാവർക്കുമായി പ്രാർത്ഥനകൾ തുടരുന്നതായും അധികം വൈകാതെ തന്നെ പുതുജീവിതത്തിലേക്ക് തിരിച്ചു പോകാൻ പ്രത്യാശാ ഉള്ളവരായിരിക്കാനും ബിഷപ്പുമാർ ആഹ്വാനം ചെയ്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group