അന്താരാഷ്‌ട്ര മാനവ സാഹോദര്യ ദിനത്തെ സ്വാഗതം ചെയ്ത് ഐറിഷ് ബിഷപ്പ്

സമാധാനമായി ഒരുമിച്ച് ജീവിക്കുക. എന്ന ആശയം ഉയർത്തിക്കാട്ടി അന്താരാഷ്‌ട്ര മനുഷ്യ സാഹോദര്യ ദിനത്തെ സ്വാഗതം ചെയ്ത് ഐറിഷ് മെത്രാന്മാർ. 2019 ൽ അബുദാബിയിൽ ഫ്രാൻസിസ് മാർപാപ്പയും അൽ അന്യഹറിന്റെ ഗ്രാന്റ ഇമാമും അഹമ്മദ് അൽ തയൊബും തമ്മിൽ ഒപ്പിട്ട ലോക സമാധാനത്തിനും മനുഷ്യ ജീവിതത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് മനുഷ്യ സാഹോദര്യ ദിനത്തിന്റെ പ്രാധാന്യത്തെ ബിഷപ്പ് വ്കഗകിന് ചൂണ്ടിക്കാട്ടിയത് . മനുഷ്യൻ സാഹോദര്യത്തിന് പ്രാധാന്യം നൽകുമ്പോൾ മനുഷ്യ രാശി നേരിടുന്ന സാമ്പത്തിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കൂടിയാകും എന്നും അതിലൂടെ സാംസ്കാരിക ഉന്നമന വും പ്രാവർത്തികമാക്കും എന്ന് ബിഷപ്പ് പ്രതീക്ഷ പ്രകടിപ്പിച്ചു .നല്ല സമരിയകരന്റെ ഉപമ ഓർമിപ്പിച്ചുകൊണ്ട് മനുഷ്യനെ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യത്തെയും ബിഷപ്പ് ഓർമിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group