അയർലൻഡ് :അപകടങ്ങൾ തുടർക്കഥയാകുന്ന അയർലൻഡിലെ റോഡുകൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും വെഞ്ചിരിപ്പ് ശുശ്രൂഷയും നടത്തുവാൻ ഒരുങ്ങി സഭാനേതൃത്വം.കഴിഞ്ഞ ഒരാഴ്ചയായി ഉണ്ടായ റോഡ് അപകടങ്ങളുടെ വർദ്ധനവിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുവാൻ സഭാനേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് കില്ലലോ ബിഷപ്പ് ഫിന്റാൻ മൊനഹാൻ പറഞ്ഞു.
2021 ൽ ഇതുവരെ 73 പേരുടെ ജീവൻ റോഡപകടത്തിൽലൂടെ നഷ്ടപ്പെട്ടതയും തന്മൂലം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഇതൊരു തീരാ വേദനയായി മാറിയതായും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ഈ വാരം നടക്കുന്ന പ്രാർത്ഥന ശുശ്രൂഷയിൽ കില്ലലോ രൂപതയിലെ എല്ലാ വിശ്വാസികളും പങ്കെടുക്കുവാനും ബിഷപ്പ് ആഹ്വാനം ചെയ്തു.ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെയുള്ള ദിവസങ്ങളിൽ അയർലണ്ടിലെ റോഡുകൾ തിരക്ക് പിടിച്ചതാക്കും.അതിനാൽ ഈ ദിവസങ്ങളിൽ പ്രാർത്ഥനയും വെഞ്ചരിപ്പും നടത്തുന്നതു വഴി അപകടങ്ങൾ കുറയ്ക്കുവാൻ കഴിയുമെന്നും ബിഷപ്പ് പറഞ്ഞു.കൂടാതെ യാത്രയ്ക്ക് ഇറങ്ങുന്നതിനു മുമ്പ് എല്ലാവരും പ്രാർത്ഥിക്കണമെന്നും വിശ്വാസികളെ ബിഷപ്പ് ഓർമിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group