യുക്രൈനു വേണ്ടി സമാധാന ആഹ്വാനവുമായി ഐറിഷ് സഭ നേതൃത്വം

വിശുദ്ധ പാട്രിക്കിന്റെ തിരുനാൾ ദിനത്തിൽ യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്ന യുക്രൈന്‍റെ സമാധാനത്തിന് ആഹ്വാനവുമായി ഐറിഷ് സഭാ നേതൃത്വം. വടക്കൻ അയർലൻഡിലെ അർമാഗിലെ ആർച്ച് ബിഷപ്പുമാർ സെന്റ് പാട്രിക് ദിന സന്ദേശത്തിൽ യുക്രൈനിലെ നിരന്തരമായ ബോംബാക്രമണം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തു. ഉപയോഗിക്കാതെ കിടക്കുന്ന സഭയുടെ സ്ഥലങ്ങൾ അഭയാർഥികളെ പാർപ്പിക്കാൻ വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ ആരായുകയാണെന്നു അവർ പറഞ്ഞു. രാജ്യത്തെ സംഘർഷത്തെത്തുടർന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികളുടെ ക്ഷേമത്തിന് വേണ്ടി അയർലണ്ടിലെ സഭയുടെ സ്വത്തുക്കൾ ഉപയോഗിക്കാനാവുമോയെന്ന് ചിന്തിക്കുന്നുണ്ടെന്നും സഭാനേതൃത്വം പ്രസ്താവിച്ചു.

ഐറിഷ് സഭയുടെ പ്രധാനാചാര്യൻ ആർച്ച് ബിഷപ്പ് ഇമോൺ മാർട്ടിൻ, ഈ ആശയം പ്രാരംഭ ഘട്ടത്തിലാണെന്നു പറഞ്ഞു. അഭയാർത്ഥികളെ താന്താങ്ങളുടെ വീടുകളിലേക്ക് സ്വാഗതം ചെയ്യാൻ ബിഷപ്പുമാര്‍ ആളുകളെ ക്ഷണിച്ചിട്ടുണ്ട്. യുക്രൈനിലെ അർത്ഥരഹിതമായ കൂട്ടക്കൊല അവസാനിപ്പിക്കാൻ സഭാ നേതാക്കള്‍ അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group