വർഗീയതയാണോ യഥാർത്ഥ പ്രശ്നം? മാര്‍ തോമസ് തറയിലിന്റെ കുറിപ്പ് വൈറലാകുന്നു…

കോട്ടയം: ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ പിതാവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു. പാലാ രൂപതാധ്യക്ഷൻ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുന്നറിയിപ്പിനെ വര്‍ഗ്ഗീയവത്ക്കരിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഫേസ്ബുക്കിലൂടെ മാര്‍ തോമസ് തറയില്‍ പങ്കുവെച്ചത്.ഇവിടെ വർഗീയതയല്ല പ്രശ്നമെന്നും തീവ്രവാദ വിധ്വംസക പ്രശ്നങ്ങളാണ് നാം ചർച്ച ചെയ്യേണ്ടതും പരിഹാരം കാണേണ്ടതുമെന്നും മാര്‍ തോമസ് തറയില്‍ പ്രസ്താവിച്ചത്

തന്റെ ജനങ്ങൾക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്കിയ പ്രബോധനത്തിൽ ചില തീവ്രവാദ ഗ്രൂപ്പുകളുടെ വിധ്വംസക പ്രവർത്തനങ്ങളെ കുറിച്ച് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തു. അത് സ്വീകരിക്കാനോ തിരസ്‌കരിക്കണോ ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആഹ്വാനം കേട്ടവരാരും ഒരുവിധ സംഘര്ഷങ്ങളിലും ഏർപെട്ടതായി നാം ഇന്നുവരെ കേട്ടിട്ടില്ല. അവരെല്ലാം സ്വസ്ഥമായും ശാന്തമായും ജീവിക്കുന്നുവെന്നും പിന്നെ എന്താണ് പ്രശ്നമെന്നും മാര്‍ തോമസ് തറയില്‍ ചോദ്യമുയര്‍ത്തി.

മലയാള ചാനലുകളിലെ അന്തിചർച്ചകൾ കണ്ടാൽ തോന്നും കേരളം മുഴുവൻ സാമുദായിക സംഘര്ഷങ്ങളാണെന്ന വാക്കുകളോടെയാണ് അദ്ദേഹത്തിന്റെ സന്ദേശം ആരംഭിക്കുന്നത്. അതേസമയം “വർഗീയതയാണോ യഥാർത്ഥ പ്രശ്നം?” എന്ന തലക്കെട്ടോടെയാണ് മാര്‍ തോമസ് തറയില്‍ ഫേസ്ബുക് കുറിപ്പ് പങ്കുവെച്ചത് ഈ കുറിപ്പ് ഇതിനോടകം തന്നെ വൈറലായി കൊണ്ടിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group