വത്തിക്കാൻ സിറ്റി :ക്രിസ്തുവിലുള്ള വിശ്വാസമാണോ നമ്മുടെ ജീവിതകേന്ദ്രമായി നിൽക്കുന്നതെന്ന് ഓരോ വിശ്വാസിയും പരിശോധിക്കണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.പൗലോസ് ശ്ലീഹാ ഗലാത്തിയാക്കാർക്കെഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രബോധനത്തിലാണ് ഓരോ വിശ്വാസികളും ക്രൈസ്തവവിശ്വാസം എപ്രകാരമാണ് തങ്ങൾ ജീവിക്കുന്നതെന്ന് പരിശോധിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടത്.ആത്മാർത്ഥമായി ക്രൈസ്തവവിശ്വാസം ജീവിക്കുന്നതിന്റെയും, ക്രിസ്തു നൽകുന്ന രക്ഷയുടെ സന്ദേശം ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത യുടെയും പ്രാധാന്യം ഓർമിപ്പിച്ച മാർപാപ്പാ, വിശ്വാസം എന്ന പേരിൽ അവനവന്റെ മനസാക്ഷിയെ ബോധ്യപ്പെടുത്താൻ വേണ്ടി, മതപരമായ ചില കാര്യങ്ങൾ മാത്രം ചെയ്‌ത് തൃപ്തിയടയുന്നതിന്റെ ഭോഷത്വത്തെക്കുറിച്ചും വിശ്വാസികളെ ഓർമിപ്പിച്ചു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group