ആവിഷ്‌ക്കാര സ്വാതന്ത്ര്യം ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതിനു വേണ്ടിയോ? വിശ്വാസത്തെ അവഹേളിക്കുന്ന മറ്റൊരു സിനിമ കൂടി അണിയറയിലൊരുങ്ങുന്നു…

മലയാള സിനിമയിൽ ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുന്നതിന് സകല മാർഗങ്ങളും ഉപയോഗിക്കുന്നത് ഒരു ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ് . ക്രൈസ്തവരേയും, ക്രൈസ്തവ വിശ്വാസാചാരങ്ങളെയും എത്ര ഹീനമായി പരിഹസിക്കാമെന്ന ഗവേഷണത്തിലാണ് മലയാള സിനിമയിലെ ചില സംവിധായകരും നിർമാതാക്കളും.
പണത്തിനും കയ്യടിക്കും വേണ്ടി , ഒരു സമുദായത്തിന്റെ പ്രതിക്ഷേധത്തെ പോലും മറികടന്ന് “കർത്താവിന്റെ നാമത്തെ വരെ ദുരുപയോഗം ചെയ്തു കൊണ്ട് ഒരു സിനിമ പ്രദർശനത്തിന് ഒരുങ്ങുമ്പോൾ ഇപ്പോഴിതാ വീണ്ടും ക്രൈസ്തവ വിരുദ്ധതയുടെ രണ്ടു സിനിമകളാണ് അണിയറയിൽ പുരോഗമിക്കുന്നത് .നടി റീമാ കല്ലിങ്കൽ മുഖ്യകഥാപാത്രമായി വരുന്ന സന്തോഷത്തിന്റെ ഒന്നാം രഹസ്യവും, നവാഗത സംവിധായകനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന കുറാത്ത് എന്ന ചിത്രവുമാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ വിരുദ്ധ പ്രചരിപ്പിക്കുന്ന രണ്ട് ചിത്രങ്ങൾ.പരി. കന്യകാ മാതാവിന് ഗബ്രിയേൽ ദൈവദൂതൻ മംഗള വാർത്ത അറിയിക്കുന്ന ഭാഗം കത്തോലിക്കാസഭയിലെ ജപമാലപ്രാർത്ഥനയിൽ സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നാണ് പറഞ്ഞു പോരുന്നത്. . ദൈവപുത്രനെ ഗർഭംധരിക്കാൻ വരം ലഭിച്ചിരിക്കുന്നു എന്ന ദൈവദൂതന്റെ അറിയിപ്പ് പരി: അമ്മയ്ക്ക് ലഭിക്കുന്നതായ , ആ വിശുദ്ധ ധ്യാനത്തെ കുറിക്കുന്ന സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന വാക്യം, അവിഹിത ബന്ധത്തിൽ ഗർഭിണിയായ വിവരം അറിയുന്ന കാമുകിയുടേയും കാമുകന്റെയും തുടർന്നുള്ള പ്രതികരണത്തെ കഥാതന്തുവാക്കി നിർമിക്കുന്ന ഒരു ചിത്രത്തിനിട്ടുകൊണ്ടാണ് മലയാള സിനിമാലോകം അതിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും വെളിപ്പെടുത്തുന്നത്. മറ്റൊരു ചിത്രം കുറാത്ത് ആണ് .ഈ സ്റ്റോണിയൻ ഭാഷയിലെ കുറാത്ത് എന്ന വാക്കിന്റെ അർത്ഥം സാത്താൻ എന്നാണ്. കുറാത്ത് എന്ന ടൈറ്റിലിനുതാഴെ
Iam the pope എന്ന് കുറിച്ചിരിക്കുകയാണ്.ഒപ്പം ടൈറ്റിലിന് കീഴെയായി , പൈശാചിക ആരാധനക്കാരുടെ ചിഹ്നമായ തലകുത്തനെയുള്ള കുരിശടയാളവും. അതായത് പോപ്പ് സാത്താനാണെന്ന് കുറച്ചു കാലങ്ങളായി സഭാ വിരുദ്ധരായ ചിലർ പരത്തുന്ന പ്രചരണമാണ് ഇപ്പോഴത്തെ സഭാതലവനായ ഫ്രാൻസിസ് പാപ്പ അന്തിക്രിസ്തുവാണെന്നും സാത്താനാണെന്നും. ഇത്ര മാത്രം ജനകീയനായ , സകല ദേശക്കാരും മതക്കാരും ആദരിക്കുന്ന ഒരു യഥാർത്ഥ മനുഷ്യസ്നേഹിയായ പരി.പിതാവിനെ ഇത്തരത്തിൽ അപമാനിക്കാൻ പോലും യാതൊരു മടിയോ ഭയമോ ഇല്ലാത്ത വിധം മലയാളസിനിമാലോകം മാറിക്കഴിഞ്ഞിരിക്കുന്നു.
പരി. പിതാവിനെ അപമാനിക്കു വഴി കത്തോലിക്കാ സഭയെത്തന്നെയാണ് ഇവർ അപമാനിക്കുന്നത്.കൈവെട്ടാനും കാലുവെട്ടാനും ക്രൈസ്തവൻ പോകില്ലെന്ന് സകലർക്കുമറിയാം. എന്നാൽ കല എന്ന പേരിൽ എന്ന് തോന്നിവാസവും കാട്ടിക്കൂട്ടാം എന്ന കരുതി ക്രൈസ്തവനെ അപമാനിച്ചും നിന്ദിച്ചും പണവും പേരും ഉണ്ടാക്കാമെന്നു കരുതുന്ന, വർഗ്ഗിയ വാദികളായ സിനിമാക്കാരോടും അവർക്ക് വേണ്ടി നാവ്‌ വാടകക്ക് കൊടുത്തിരിക്കുന്ന നാമധേയ ക്രിസ്ത്യാനികളായ യൂദാസുമാരോടും ഒന്നേ പറയുന്നുള്ളു. കേവലം 12 പേരിൽ ആരംഭിച്ച ഒരു കൂട്ടായ്മ അഞ്ചു ഭൂഖണ്ഡങ്ങളിലും കത്തിപ്പടർന്ന് ഇന്ന് ലോകത്തിന്റെ സകല കോണിലും അതിന്റെ ജീവനുള്ള സാന്നിധ്യമറിയിച്ചു തലയുയർത്തി നിലകൊണ്ടുന്നുണ്ടെങ്കിൽ ഓർത്തു കൊളളുക അതിനെ നയിച്ചത് ദൈവമാണ്. സകല ദേശങ്ങളിലും വെല്ലുവിളികളും, ആക്രമണങ്ങളും , കൂട്ടക്കൊലകളും നേരിട്ടു ,രക്ത സാക്ഷികളുടെ രക്തത്തിലാണ് ഈ സഭ വേരൂന്നി വളർന്നു നിൽക്കുന്നത്. രാജാക്കൻമാർ തൊട്ട് , വൻസാമ്രാജ്യങ്ങൾ വരെ ഈ സഭയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയതാണ് എന്നതിന് ചരിത്രം സാക്ഷിയാണ്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group