മാംഗ്ലൂര്: നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച് അന്വേഷിക്കാൻ കർണ്ണാടക ഗവൺമെന്റ് ഉത്തരവിട്ടു. ചീഫ് മിനിസ്റ്റർ ബസവരാജ് ബൊമ്മെയാണ് ഡിസ്ട്രിക് ഡപ്യൂട്ടി കമ്മീഷണർമാർക്ക് ഇതുസംബന്ധിച്ച് ഓർഡർ നല്കിയിരിക്കുന്നത്. നിയമം ലംഘിച്ചവരെ നിയമപരമായി തന്നെ ശിക്ഷിക്കുമെന്നും ഉത്തരവിലുണ്ട്. ആന്റി- കൺവേർഷൻ നിയമം പാസാക്കുന്നതിനെതിരെ കത്തോലിക്കാ മെത്രാന്മാർ തങ്ങളുടെ കാഴ്ചപ്പാട് സംസ്ഥാന ഗവൺമെന്റിനെ അറിയിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ഈ ഗവൺമെന്റ് ഉത്തരവ്. കത്തോലിക്കാ സഭ ഒരിക്കലും നിർബന്ധിത മതപരിവർത്തനത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും ആശുപത്രികൾ,സ്കൂളുകൾ എന്നിവ വഴി തങ്ങൾക്ക് അത് നിക്ഷ്പ്രയാസം ചെയ്യാൻ സാധിക്കുന്നതാണെന്നും എന്നാൽ അത്തരമൊരു വഴി തങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും റിജിയനൽ സെന്റർ ഡയറക്ടർ ഫാ. ഫൗസ്ററിൻ ലോബോ പറഞ്ഞു.ഇത്തരത്തിലുളള ഏതെങ്കിലും സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്ന് തെളിയിക്കാൻ ഗവൺമെന്റിനെ വെല്ലുവിളിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group