ഇസബെല്‍ ക്രിസ്റ്റീനയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി

കന്യകാത്വവും ജീവിത വിശുദ്ധിയും സംരക്ഷിക്കുന്നതിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ബ്രസീല്‍ സ്വദേശിനിയായ ഇസബെല്‍ ക്രിസ്റ്റീനയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

വിശുദ്ധി സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ കത്തിക്കുത്തേറ്റാണ് ഇസബെല്‍ മരണപ്പെട്ടത്. ബ്രസീലിലെ ബാര്‍ബസേനയില്‍ നടന്ന വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങില്‍ കര്‍ദ്ദിനാള്‍ റെയ്മുണ്ടോ ഡമാസ്സെനോ അസ്സിസ് ഫ്രാന്‍സിസ് പാപ്പയെ പ്രതിനിധാനം ചെയ്തുകൊണ്ട് ചടങ്ങിൽ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയ്ക്കു ശേഷം നല്‍കിയ സന്ദേശത്തില്‍ പാപ്പ വാഴ്ത്തപ്പെട്ട ഇസബെല്‍ ക്രിസ്റ്റീനയെ പ്രത്യേകം അനുസ്മരിച്ചിരുന്നു. അവളുടെ വീരോചിതമായ മാതൃക, പ്രത്യേകിച്ച് യുവജനങ്ങളെ വിശ്വാസത്തോടും സുവിശേഷത്തോടുമുള്ള ആഭിമുഖ്യം സാക്ഷ്യപ്പെടുത്താന്‍ പ്രചോദനമേകുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.2000-ത്തിലാണ് ഇസബെല്‍ ക്രിസ്റ്റീനയെ തിരുസഭ ദൈവദാസിയായി പ്രഖ്യാപിച്ചത്. പിന്നീട് 2020 ഒക്ടോബർ 27നു നീണ്ട നാളത്തെ പഠനങ്ങള്‍ക്കു ഒടുവില്‍ ഡിഫെന്‍സം കാസ്റ്റിറ്റൈറ്റിസ് പ്രകാരം അവളുടെ രക്തസാക്ഷിത്വം സ്ഥിരീകരിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പ ഡിക്രിയില്‍ ഒപ്പുവെച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group