ഇസ്ലാമിക തീവ്രവാദികളുടെ തുടർച്ചയായുള്ള ആക്രമണം മൂലം വിദ്യാഭ്യാസം തുടരാൻ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ മുപ്പതിനായിരത്തിലധികം കുട്ടികൾ. തുടർച്ചയായ ആക്രമണങ്ങൾ മൂലം ജനങ്ങൾ പുറത്തിറങ്ങാൻ പോലും ജനങ്ങൾ ഭയപ്പെടുകയാണ്.
കഴിഞ്ഞ ദിവസം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്ക് നോർത്ത് കിവു പ്രവിശ്യയിലെ ബെനി ഏരിയയിലെ മംഗീനയിലെ റൂറൽ മുനിസിപ്പാലിറ്റിയിൽ എ.ഡി.എഫ്. തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് പത്തുപേർ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങൾ കത്തിനശിക്കുകയും ചെയ്തിരുന്നു. ഏപ്രിൽ മൂന്നിന് ആക്രമണകാരികൾ നശിപ്പിച്ച കെട്ടിടങ്ങളിൽ ഭാഗികമായി അഗ്നിക്കിരയായ പ്രാദേശിക ആരോഗ്യ കേന്ദ്രവും ഒരു ഡസനോളം വീടുകളും വാണിജ്യകെട്ടിടങ്ങളും ഉൾപ്പെടുന്നു.
“അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ്’ (എ.ഡി.എഫ്.) ഒരു ഉഗാണ്ടൻ വിമതഗ്രൂപ്പാണ്. അത് വടക്കൻ കിവുവിലും ഇറ്റൂരിയിലും വളരെക്കാലമായി തുടരുകയും അവിടത്തെ പ്രാദേശികജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്യുന്നു. 2019-ൽ, എ.ഡി.എഫ്. ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധം പ്രഖ്യാപിച്ചിരുന്നു. എ.ഡി.എഫ്. തീവ്രവാദികൾ ഇറ്റൂരിലെ ഇരുമു പ്രദേശത്തു നിന്നും നോർത്ത് കിവിലെ എരിങ്ങേറ്റി പ്രദേശത്തു നിന്നും പതിനൊന്നായിരം പെൺകുട്ടികൾ ഉൾപ്പെടെ മുപ്പതിനായിരത്തോളം വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m