ക്രൈസ്ത‌വർക്കുനേരെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം: വീടുകളും കടകളും കത്തിനശിച്ചു.

ഈജിപ്തിൽ ക്രൈസ്തവരുടെ ഭവനങ്ങൾക്കുനേരെ ആക്രമണം നടത്തി ഇസ്ലാമിക തീവ്രവാദികൾ.

ഏപ്രിൽ 23 ചൊവ്വാഴ്ച രാത്രി 11 മണിയോടെ മിനിയ ഗവർണറേറ്റിലെ സാഫ് അൽ-ഖമർ അൽ-ഗർബിയയിലെ അൽ-ഫവാഖർ ഗ്രാമത്തിലാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്.

ആക്രമണത്തിൽ കോപ്റ്റിക് ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള നിരവധി വീടുകളും കടകളും കത്തിനശിച്ചു.

3,000 ക്രിസ്ത്യൻ കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിലെ താമസക്കാർ പള്ളിക്കെട്ടിടം പണിയാൻ പെർമിറ്റ് നേടിയെന്ന വാർത്ത പരന്നതിനെ തുടർന്നായിരുന്നു ആക്രമണം.

ബിൽഡിംഗ് പെർമിറ്റ് നൽകിയതിനുശേഷം പള്ളിയുമായി ബന്ധപ്പെട്ട ചിലർക്ക് ഭീഷണികളുണ്ടായി. ഇത് അധികാരികളെ മിനയിലെ ആർച്ച്ബിഷപ്പ് അബ്ന മക്കാറിയോസിനെ അറിയിച്ചിരുന്നു .

സുരക്ഷാസേനയുടെ സുരക്ഷാവാഗ്ദാനങ്ങൾ ഉണ്ടായിരുന്നിട്ടും ആക്രമണം നടന്നപ്പോൾ ആർച്ച്ബിഷപ്പിന്റെയും പ്രാദേശിക കോപ്റ്റിക് സമൂഹത്തിന്റെയും സഹായാഭ്യർഥനകൾ ചെവിക്കൊള്ളാൻ സുരക്ഷാസേന തയ്യാറായില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group