ഫ്രാൻ‌സിൽ പൊതുസ്ഥലത്ത് ക്രിസ്തുമസ് ട്രീ ഇസ്ലാമിക തീവ്രവാദികൾ തീയിട്ട് നശിപ്പിച്ചു.

Islamic extremists set fire to a Christmas tree in a public place in France.

പാരീസ്: ഫ്രഞ്ച് നഗരമായ ല്യോണിലെ പൊതുസ്ഥലത്ത് സ്ഥാപിച്ച ക്രിസ്തുമസ് ട്രീ തീവ്രഇസ്ലാമികവാദികൾ തീയിട്ട് നശിപ്പിച്ചു. ക്രിസ്തുമസ്സ് ട്രീയുടെ ചിത്രം സ്നാപ്ചാറ്റിൽ പോസ്റ്റ്‌ ചെയ്തതിന് ശേഷമാണ് തീവ്ര ഇസ്ളാമികവാദികൾ മനോഹരമായി അലങ്കരിച്ചിരുന്ന ട്രീ അഗ്നിക്കിരയാക്കിയത്. ക്രിസ്തുമസ്സ് ട്രീ അഗ്നിക്കിരയാവുന്നതിന്റെ ചിത്രവും സമൂഹമാധ്യമത്തിൽ ആക്രമികൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ക്രിസ്തുമസ്സ് ട്രീ കത്തിച്ചത് തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ക്രൈസ്തവവിശ്വാസികൾ പറഞ്ഞു.

ഇസ്ലാമികവാദികളുടെ ശക്തി പ്രകടനങ്ങളുടെ സ്ഥിരം വേദിയായി മാറിക്കൊണ്ടിരിക്കുകയാണ് ഫ്രഞ്ച് നഗരമായ ല്യോണ്. അതേസമയം ഇക്കഴിഞ്ഞ ഒക്ടോബറിൽ തെക്കൻ ഫ്രാൻസിലെ നീസ് പട്ടണത്തിലെ നോട്രഡാം പള്ളിയിൽ മൂന്നു പേരെ ഇസ്ലാമിക തീവ്രവാദി കൊലപ്പെടുത്തിയത് അടക്കമുള്ള രക്തരൂക്ഷിതമായ അക്രമങ്ങളെ തുടർന്ൻ തീവ്ര ഇസ്ളാമികവാദികളുടെ കടന്നുകയറ്റത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. തുടർച്ചയായ അക്രമങ്ങളെത്തുടർന്ൻ രാജ്യത്ത് വളർന്നു വരുന്ന ഇസ്ലാമിക വിഘടനവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ പ്രഖ്യാപിച്ചിരുന്നു. അർമേനിയൻ കൂട്ടക്കൊലക്ക് ശേഷം തുർക്കി പ്രസിഡന്റ് എർദോർഗന്റെ ഭരണസഖ്യമായ നാഷണലിസ്റ്റ് മൂവ്മെന്റ് പാർട്ടി (എം.എച്ച്.പി)യുമായി ബന്ധമുള്ള ഗ്രേ വൂൾഫ് (ചാരനിറമുള്ള ചെന്നായ) എന്ന മതമൗലീക സംഘടനയുടെ ശക്തി പ്രകടനങ്ങൾക്കും ല്യോൺ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group