നിരവധി ക്രൈസ്തവരെ മൃഗീയമായി കൊലചെയ്ത ഇസ്ലാമിക തീവ്രവാദി കോംഗോയില്‍ അറസ്റ്റില്‍. ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ചോട്ടാര, തുര്‍ക്കി സലിം എന്നീ പേരുകളില്‍ അറിയപ്പെടുന്ന റഷീദ് മൊഹമ്മദ് സലിമിനേയും കൂടെയുള്ള രണ്ടുപേരേയും പിടികൂടിയത്.തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതലാണ് സലിം കെനിയന്‍ തീവ്രവാദ വിരുദ്ധ പോലീസിന്റെ നോട്ടപ്പുള്ളിയാകുന്നത്. കോംഗോയിലെ ബെനിയില്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നതില്‍ മുഖ്യ പങ്കുവഹിച്ച ആളാണ് സലിമെന്ന് അന്താരാഷ്‌ട്ര മതപീഡന നിരീക്ഷക സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉഗാണ്ട ആസ്ഥാനമായുള്ള തീവ്രവാദ സ്വഭാവമുള്ള ഇസ്ലാമിക പോരാളി സംഘടനയായ ‘അലയ്ഡ് ഡെമോക്രാറ്റിക് ഫോഴ്സസ്’ (എ.ഡി.എഫ്) കമാന്‍ഡറായ സലിം, ക്രിസ്ത്യാനികളുടെയും, പോലീസിന്റേയും കഴുത്തറക്കുന്നതിന്റെ ചിത്രങ്ങളും ലഘു വീഡിയോകളും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന്‍ കോംഗോ സുരക്ഷാ പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ‘ഐ.സി.സി’യോട് വെളിപ്പെടുത്തി.
‘എ.ഡി.എഫ്’ന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് താന്‍ കോംഗോ സൈനികന്‍ ഉള്‍പ്പെടെയുള്ളവരെ കൊല ചെയ്തതെന്ന് സലിം പറഞ്ഞതായും ‘ഐ.സി.സി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group