ഇസ്ലാമിക് തീവ്രവാദി ആക്രമണം: മരിച്ചവരുടെ എണ്ണം 21 ആയി

ഇസ്ലാമിക് തീവ്രവാദി ആക്രമണത്തിൽ റഷ്യയുടെ തെക്കൻപ്രദേശമായ ഡാഗെസ്‌താനിൽ മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു.

ഇവരിൽ 16 പേർ പൊലീസുകാരാണ്. 46 പേർക്ക് പരിക്കേറ്റതായും ഡാഗെസ്താനിലെ മെഡിക്കൽ അധികൃതർ അറിയിച്ചു. അവരിൽ 13 പേർ പൊലീസുകാരാണ്.

ഡെർബെന്റിലെ ഒരു റഷ്യൻ ഓർത്തഡോക്സ് പള്ളിയിലെ വൈദികനായ റവ. നിക്കോളായ് കോട്ടെൽനിക്കോവും മരിച്ചവരിൽ ഉൾപ്പെടുന്നു. ഓർത്തഡോക്‌സ് വിശ്വാസികൾ ട്രിനിറ്റി സൺഡേ എന്നറിയപ്പെടുന്ന പെന്തക്കോസ്ത‌് ആഘോഷിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആയുധധാരികൾ പള്ളിയിലെത്തിയവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിനെ തുടർന്ന് പള്ളിയിൽ വലിയ രീതിയിൽ തീ പടർന്നു പിടിച്ചു. പള്ളിയിൽ നിന്നും വലിയ രീതിയിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group