ക്രൈസ്തവർക്കെതിരെ ഇസ്ലാം മതവിശ്വാസികളുടെ വെടിവെപ്പിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ട്.പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ വെഹാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ട്രിക്കാനി ഗ്രാമത്തിലാണ് ഇസ്ലാം മത വിശ്വാസികൾ ക്രൈസ്തവർക്ക് നേരെ വെടിവെപ്പ് നടത്തിയത്.ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരമാണ്. ക്രൈസ്തവരുടെ സ്ഥലം പിടിച്ചടക്കുക എന്നതായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അക്രമത്തിന് ഇരയായവർ പോലീസ് സ്റ്റേഷനിൽ പരാതി ഫയൽ ചെയ്തെങ്കിലും, അക്രമികൾ ഇതിനിടയിൽ മുൻകൂർ ജാമ്യം നേടി. കൂടാതെ പരാതി പിൻവലിക്കാൻ ക്രൈസ്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group