നൈജീരിയയിലെ തെക്കൻ നഗരമായ കടുനയിൽ ക്രിസ്ത്യാനികൾക്കു നേരെ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 20ൽ അധികം പേർ കൊല്ലപ്പെട്ടു.കലാപകാരികൾ അത്യാധുനിക ആയുധങ്ങളുമായി എത്തി ആക്രമണം നടത്തുകയായിരുന്നു. പതിനൊന്നോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
“ ആക്രമണത്തിൽ ഇരുപതിലധികം പേർ കൊല്ലപ്പെടുകയും നൂറിലധികം വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. വൈകിട്ട് ഏഴു മണി മുതൽ പത്തു മണി വരെയായിരുന്നു ആക്രമണം നടന്നത്. ക്രൈസ്തവർ കൂടുതൽ താമസിക്കുന്ന പ്രദേശത്താണ് ആക്രമണം നടന്നത്. മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ ഇനിയും പുറത്തു വന്നിട്ടില്ല. ഞങ്ങൾ ഇപ്പോൾ ഒളിവിലാണ്, ഞങ്ങളുടെ പള്ളിയും വീടുകളും അവർ കത്തിച്ചു – പ്രദേശവാസികൾ പറയുന്നു.
20 ലധികം പേർ കൊല്ലപ്പെടുകയും നിരവധി വീടുകൾ കത്തി നശിക്കുകയും ചെയ്തതായി ജില്ലാ മേധാവി ജോഷ്വ കൊക്കയ സ്ഥിരീകരിച്ചു. ആക്രമണത്തിൽ പരിക്കേറ്റ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group