മാനസിക, ശാരീരികാരോഗ്യത്തിന് ഒറ്റപ്പെടൽ വലിയ വെല്ലുവിളി സൃഷ്ടിക്കും : ലോകാരോഗ്യ സംഘടന

മാനസിക, ശാരീരികാരോഗ്യത്തിന് ഏകാന്തത വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ലോക വ്യാപകമായി വലിയ ആരോഗ്യ പ്രശ്നമായ ഒറ്റപ്പെടലിനെ മറികടക്കാൻ വിവിധ രാജ്യങ്ങളിൽ പലതരത്തിലുള്ള പഠന ക്ലാസുകളും മറ്റുമാണ് ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്നത്.

ഏകാന്തതയുടെയും ഒറ്റപ്പെടലിൻ്റെയും നമ്മുടെ പകർച്ചവ്യാധി എന്ന പഠന റിപ്പോർട്ടിൽ വളരെ ഗുരുതരമായ കാര്യങ്ങളാണ് ലോകാരോഗ്യ സംഘടന എഴുതിയിരിക്കുന്നത്. ഒറ്റപ്പെടൽ എന്നാൽ, വെറും മോശം അവസ്ഥ എന്നതിനപ്പുറം അത് വ്യക്തിപരവും സാമൂഹ്യപരവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹൃദ്രോഗം, ഓർമക്കുറവ്, മസ്തിഷ്കാഘാതം, വിഷാദരോഗം, ഉത്കണ്ഠ, അകാല മരണം എന്നിങ്ങനെ വിവിധ അവസ്ഥകൾക്ക് ഏകാന്തത കാരണമാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group