പുരാതന ബൈബിളിന്റെ അന്തിമ ശകലങ്ങൾ കണ്ടെത്തി

ചരിത്രത്തിലെ സുപ്രധാന കണ്ടെത്തലുകൾക്ക് ഇസ്രായേൽ സാക്ഷിയായി 1990 വർഷം പഴക്കമുള്ള പുരാതന ബൈബിളിലെ ശകലങ്ങൾ പുരാവസ്തുഗവേഷകർ കഴിഞ്ഞദിവസം കണ്ടെടുത്തു. 60 വർഷത്തിനിടയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത് .
ഇസ്രായേലിലെ ആന്റിക്വിറ്റിസ് അതോറിറ്റി ആണ് ഹൊറർ (ഭീതിയുടെ ഗുഹ) ഗുഹകളിൽ നിന്ന് ബൈബിൾ അനുബന്ധങ്ങളുടെ ചരിത്രപരമായ പുതിയ കണ്ടെത്തലുകൾ നടത്തിയത്.
എഡി 132 നുo 136 നുമിടയിൽ റോമൻ ഭരണത്തിനെതിരെ നടന്ന പരാജയപ്പെട്ട കലാപത്തെത്തുടർന്ന് ഗുഹകളിൽ ഒളിച്ച സൈമൺ ബാർ കൊഖ്ബയുടെ നേതൃത്വത്തിലുള്ള ജൂതവിമതരുടെതവാം പുതിയതായി കണ്ടെത്തിയ ബൈബിളിലെ ശകലങ്ങൾ എന്ന് വിദഗ്ധർ പറയുന്നു.
ഇതുകൂടാതെ ഇതേ കാലഘട്ടത്തിൽ ഉള്ള നാണയങ്ങളുടെ ഒരു കാഷെയും,6000 വർഷം പഴക്കമുള്ള ഒരു കുട്ടിയുടെ അസ്ഥികൂടവും ഹൊറർ ഗുഹകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പുതിയ കണ്ടുപിടിത്തങ്ങൾ അങ്ങേയറ്റം കൗതുകകരമായ ഒരു ചരിത്ര നിമിഷം ആണ് നൽകുന്നതെന്നും ഈ കണ്ടെത്തൽ ബൈബിളിന്റെ അന്തിമരൂപം കണ്ടെത്താൻ ഏറെ സഹായം ചെയ്യുമെന്ന് ലൂഗനോയിലെ ആർക്കിയോളജിക്കൽ ആൻഡ് കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിബ്ലിക്കൽ ലാൻഡ്സ് ഡയറക്ടർ പ്രൊഫസർ മാർസെല്ലോ ഫിഡാൻസിയോ പറഞ്ഞു.
പുരാവസ്തു ഉത്ഖന നത്തിന്റെ ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണ് ഈ കണ്ടെത്തലുകൾ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group